Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ വനിതയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ഭർത്താവ്

cbi

തിരുവനന്തപുരം∙ കോവളം പനത്തുറയിൽ വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ഭർത്താവ്. യഥാർഥ പ്രതികളല്ലാത്തവരെ ഉപയോഗിച്ചുവരെ കേസ് എത്രയും വേഗം ഒതുക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചു.

യുവതിയുടെ തിരച്ചിലിനായി ഓൺലൈനായി സ്വരൂപിച്ച ഫണ്ട് നിയമപോരാട്ടത്തിനായി മാറ്റിവയ്ക്കാനാണു തീരുമാനം.

യുവതിയുടെ സഹോദരി ലാത്വിയയിലേക്കു മടങ്ങിയിട്ടും അയർലൻഡ് സ്വദേശിയായ ഭർത്താവ് കേരളത്തിൽതന്നെ തുടരുകയാണ്. സമാന കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ അണിനിരത്തി സുപ്രീം കോടതിയിലേക്കു നീങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുരൂഹ മരണങ്ങൾ ആത്മഹത്യയെന്നോ അപകടമെന്നോ വരുത്തിത്തീർക്കുന്നതു വിനോദസഞ്ചാര മേഖലയിലൂടെ ലഭിക്കുന്ന വിദേശനാണ്യം സംരക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഭർത്താവ് തുറന്നടിച്ചു.