തിരുവനന്തപുരം ∙ സംസ്ഥാനത്തു വിൽക്കുന്ന 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു. നിരോധിച്ച വെളിച്ചെണ്ണകൾ സംഭരിച്ചു വയ്ക്കുന്നതും വിൽക്കുന്നതും ക്രിമിനൽ കുറ്റമാണെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം അറിയിച്ചു.