ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു

ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ടോംജോസിനെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി പോൾ ആന്റണി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.

തിരുവനന്തപുരം∙ സംസ്ഥാന ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി പോൾ ആന്റണി അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാനത്തെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനുള്ള നടപടികൾക്കാണു പ്രഥമ പരിഗണനയെന്നു പുതിയ ചീഫ് സെക്രട്ടറി പറഞ്ഞു.

ഇതുവരെ തൊഴിൽ, എക്സൈസ്, ജലവിഭവ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു ടോം ജോസ്.