തിരുവനന്തപുരം∙ വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം ഈമാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കെഎസ്ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോൾ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻമന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോൾ ആന്റണിയെ മൂന്നാംപ്രതിയാക്കിയിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ തുടർന്നു വ്യവസായ സെക്രട്ടറിയായി തുടരുന്നതിൽ ധാർമികതയില്ലെന്നു ചൂണ്ടിക്കാട്ടി പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. എന്നാൽ, വ്യവസായമന്ത്രി എ.സി.മൊയ്തീൻ, ആന്റണിയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തനാണെന്നാണ് അറിയിച്ചത്.