ഇടുക്കിയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ്: മന്ത്രി എം.എം. മണി

തൊടുപുഴ∙ പ്രകൃതിദുരന്തത്തിൽ നിന്ന് ഇടുക്കിയെ കരകയറ്റാൻ പ്രത്യേക പാക്കേജ് നടപ്പാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി. നഷ്ടപരിഹാരം നൽകും, തകർന്ന റോഡുകളെല്ലാം നവീകരിക്കും. റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടും. വീട് നഷ്ടപ്പെട്ടവരുടെ പട്ടിക തയാറായാലുടൻ പുതിയ വീടിനു നാലുലക്ഷം രൂപ നൽകും. വീടു നഷ്‌ടപ്പെട്ടവരെ, ജില്ലയിലെ പല ഭാഗത്തും ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളിൽ പുനരധിവസിപ്പിക്കാൻ ആലോചനയുണ്ട്. കെഎസ്‌ഇബിയുടെ ഒഴിഞ്ഞ ക്വാർട്ടേഴ്‌സുകളും ഇതിനായി ഉപയോഗപ്പെടുത്തും– മണി പറഞ്ഞു.