രമൺ ശ്രീവാസ്തവ, (മുൻ ഡിജിപി– ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്)
സുപ്രീം കോടതി വിധിയിൽ സന്തോഷം. കൂടുതൽ അന്വേഷണത്തിനു കമ്മിഷനെ വച്ചതിലും സന്തോഷം. സത്യം തെളിയും. കേസിലെ ഗൂഢാലോചന പുറത്തുവരും.
പ്രതികരിക്കുന്നില്ല : സിബി മാത്യൂസ് (മുൻ ഡിജിപി)
വിധിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. വിധിപ്പകർപ്പ് ലഭിക്കട്ടെ.
വിധി യുക്തിരഹിതം : കെ.കെ.ജോഷ്വ (മുൻ എസ്പി)
സുപ്രീം കോടതി വിധി യുക്തിരഹിതം. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നമ്പി നാരായണൻ നൽകിയ കേസുകളിലൊന്നും ഞാൻ കക്ഷിയായിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്തിമ വിധിയിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലായിരുന്നു. കേസ് കഴിഞ്ഞു 18 വർഷത്തോളം എന്നെക്കുറിച്ചു നമ്പി നാരായണൻ ഒരു പരാതിയും പറഞ്ഞിട്ടില്ല.
സിബിഐയിലെ ഒരു ജൂനിയർ ഡിവൈഎസ്പിയുടെ വികലമായ റിപ്പോർട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയത്. അന്നത്തെ സിബിഐ ഐജി: എം.എൻ.ശർമ, ഡിഐജി: മധുസൂദനൻ എന്നിവർ കേരള പൊലീസിനെക്കുറിച്ച് ഒന്നും പ്രതികൂലമായി പറഞ്ഞിട്ടില്ല. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പോലും കേസ് ഡയറി എഴുതിയതു ശരിയായില്ലെന്നാണ് എന്നെക്കുറിച്ചു പറഞ്ഞത്. മാലെ വനിതകളുടെ മൊഴി സിഡിയിൽ രേഖപ്പെടുത്തിയില്ലെന്നായിരുന്നു കണ്ടെത്തിയ കുറ്റം.
പ്രതികരിക്കാനില്ല : എസ്.വിജയൻ (മുൻ എസ്പി)
വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല. പ്രതികരണം പലപ്പോഴും ഉദ്ദേശിക്കാത്ത തലത്തിലേക്ക് എത്തിക്കുന്നു.