കൊച്ചി∙ ഐഎസ്ആര്‍ഒ ചാരക്കേസ് പുനഃരന്വേഷിക്കാന്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് അമിതമായ താല്‍പര്യമുണ്ടായിരുന്നുവെന്നു നമ്പി നാരായണന്‍. അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടും സെന്‍കുമാര്‍ കേസുമായി മുന്നോട്ടുപോയി. സെന്‍കുമാര്‍ എതിര്‍കക്ഷിയായ നഷ്ടപരിഹാരക്കേസുമായി മുന്നോട്ടുപോകുമെന്നും നമ്പി നാരായണന്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപദേശകനും മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവ അഴിമതിക്കാരനാണെന്നു സിപിഎം നേതാവ് എം.എം. ലോറന്‍സ് സംവാദത്തിൽ വിമർശിച്ചു. ഒരു ഭൂമി ഇടപാടില്‍ രമണ്‍ ശ്രീവാസ്തവ അനധികൃതമായി ഇടപെട്ടതു തനിക്കു നേരിട്ടറിയാം. ഇടതുപക്ഷത്തെ നേതാക്കളെപ്പോലും പറ്റിക്കാന്‍ കഴിയുന്നയാളാണു ശ്രീവാസ്തവ. നമ്പി നാരായണനുമായുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് ലോറന്‍സിന്‍റെ വിമര്‍ശനം.
ന്യൂസ് മേക്കര്‍ സംവാദത്തിന്‍റെ പൂര്‍ണരൂപം ഇന്ന് രാത്രി 9 മണിക്ക് മനോരമ ന്യൂസില്‍ കാണാം.