കേരളത്തിന് എയിംസ് ഇല്ലെന്ന് ഉറപ്പായി

ന്യൂഡൽഹി∙ നിലവിലെ സാഹചര്യങ്ങളിൽ കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) അനുവദിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. 

ഒരുഘട്ടത്തിലും കേരളത്തിന് ഇക്കാര്യത്തിൽ വാഗ്ദാനം നൽകിയിട്ടില്ലെന്നു കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞിരുന്നെങ്കിലും ചർച്ചകൾ സജീവമായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ആരോഗ്യമന്ത്രാലയത്തെ സമീപിച്ച് കേരളത്തിന്റെ ആവശ്യം അറിയിച്ചു. രാജ്യത്തു നിലവിൽ 22 എയിംസുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 

അതു പൂർണ സജ്ജമാക്കിയെ ശേഷമേ പുതിയൊരു എയിംസിനെക്കുറിച്ചു ചിന്തിക്കൂവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അടുത്തഘട്ടത്തിൽ കേരളത്തിന് എയിംസ് ഉറപ്പാക്കുമെന്ന് കണ്ണന്താനം പറഞ്ഞു.