ന്യൂഡൽഹി∙ പ്രഥമ ജെസിബി സാഹിത്യ പുരസ്കാരത്തിനുള്ള അഞ്ചു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകളുടെ ഇംഗ്ലിഷ് പരിഭാഷ ‘ജാസ്മിൻ ഡേയ്സും’. തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗന്റെ പൂനച്ചിയുടെ പരിഭാഷയും പട്ടികയിൽ ഇടം നേടി. 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി പുരസ്കാരം 24നു പ്രഖ്യാപിക്കും. അമിതാഭ് ബാഗ്ചിയുടെ ഹാഫ് ദ് നൈററ് ഇസ് ഗോൺ, അനുരാധ റോയിയുടെ ഓൾ ദ് ലൈവ്സ് വി നെവർ ലിവ്ഡ്, ശുഭാംഗി സ്വരൂപിന്റെ ലാറ്റിറ്റ്യൂഡ്സ് ഓഫ് ലോങ്ങിങ് എന്നിവയാണു ചുരുക്കപ്പട്ടികയിലെ മറ്റു നോവലുകൾ.
ബെന്യാമിൻ
Advertisement