Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തരെ തടയുന്നവർക്ക് അയ്യപ്പദോഷമുണ്ടാകും: ഇ.പി. ജയരാജൻ

E.P. Jayarajan ഇ.പി. ജയരാജൻ

തിരുവനന്തപുരം ∙ ശബരിമലയിലേക്കു പോകുന്ന ഭക്തരെ തടയുന്നവർക്ക് അയ്യപ്പദോഷമുണ്ടായി നാശം സംഭവിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. പ്രാർഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതു സന്നിധാനത്തെ കളങ്കപ്പെടുത്തും. അവർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ലെന്നും പറഞ്ഞു. ശരണംവിളി മുദ്രാവാക്യമാക്കി മാറ്റുന്നവർ അയ്യപ്പനെയും ഭക്തരെയും അപമാനിക്കുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ വഴി കലാപത്തിനു ശ്രമിക്കുന്നവരെ നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

വിധി നടപ്പാക്കാൻ ബാധ്യസ്ഥർ: ഡിജിപി

തിരുവനന്തപുരം ∙ ശബരിമലയിലേക്കു പോകാൻ യുവതികളെത്തിയാൽ സൗകര്യമൊരുക്കും. കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണ്. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉണർന്ന് പ്രവർത്തിക്കണം: കെ.എം. മാണി

കോട്ടയം∙ ഭക്തരെ വേദനിപ്പിക്കുന്ന നടപടി ഉത്‌കണ്‌ഠാജനകമാണെന്ന്‌ കേരളാ കോൺഗ്രസ്‌ (എം) ചെയർമാൻ കെ.എം.മാണി. എത്രയും വേഗം  പരിഹാരം ഉണ്ടാക്കുവാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വേണം : പി.സി. ജോർജ്

കോട്ടയം∙ സമരക്കാർക്കിടയിലേക്ക് ക്രിമിനലുകളെ കടത്തി വിട്ടതാരാണെന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്.  നിരോധനാജ്‌ഞ ഭക്‌തജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.