Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ പുനരധിവാസം: ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി

തിരുവനന്തപുരം∙ പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും വീടും നൽകുന്നതിനുള്ള ആധാരത്തിന്റെ മുദ്രവില ഒഴിവാക്കി. വ്യക്തികൾ, സന്നദ്ധ സംഘടനകൾ,  സഹകരണ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ  സംഭാവനയായോ ദാനമായോ ഭൂമി,  വീട്, ഫ്ളാറ്റ് എന്നിവ കൈമാറുന്നതിനാണ് ഇതു ബാധകം. ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവു പ്രകാരം കലക്ടറുടെ അനുമതിയോടെ നൽകുന്ന ദാനാധാരങ്ങൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രകൃതി ദുരന്തത്തിലോ പ്രളയത്തിലോ വീടോ ഭൂമിയോ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി നൽകുന്ന ദാനമാണെന്ന കലക്ടറുടെ സർട്ടിഫിക്കറ്റ് ആധാരത്തോടൊപ്പം ഹാജരാക്കണം. അക്കാര്യം ആധാരത്തിൽ പരാമർശിക്കണമെന്നും നിബന്ധനയുണ്ട്. ഉത്തരവിന്റെ കാലാവധി 2019 മാർച്ച് 31 വരെ.