തിരുവനന്തപുരം∙ ഗാർഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഗണ്യമായ തോതിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷൻ വൈദ്യുതി ബോർഡ്, റെഗുലേറ്ററി കമ്മിഷൻ മുൻപാകെ നൽകി. നടപ്പുസാമ്പത്തിക വർഷം ഉൾപ്പെടെ വരുന്ന നാലുവർഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണു ബോർഡ് നൽകിയത്. ഇതു സംബന്ധിച്ചു റെഗുലേറ്ററി കമ്മിഷൻ സംസ്ഥാനത്തെ മൂന്നോ നാലോ കേന്ദ്രങ്ങളിൽ ഹിയറിങ് നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. ബോർഡ് ആവശ്യപ്പെട്ട വർധന അതേപടി അനുവദിക്കില്ല.