ബെംഗളൂരു ∙ യാത്രാ നിബന്ധന ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നൽകിയ ഹർജി എൻഐഎ പ്രത്യേക കോടതി നാളെ വീണ്ടും പരിഗണിക്കും. മാതാവ് അസ്മാബീവിയെ കേരളത്തിൽ സന്ദർശിക്കാൻ കഴിഞ്ഞ 26ന് കോടതി അനുമതി നൽകിയപ്പോൾ രാഷ്ട്രീയ നേതാക്കളുമായോ പാർട്ടി അണികളുമായോ കൂടിക്കാഴ്ച നടത്തരുതെന്ന ഉപാധി വച്ചിരുന്നു. എന്നാൽ, 2014 ൽ സുപ്രീം കോടതി ചികിൽസാർഥം ജാമ്യം അനുവദിച്ചപ്പോൾ വച്ച നിബന്ധനകളിൽ ഇതുൾപ്പെടുന്നില്ലെന്നും വിചാരണ കോടതി അധികമായി നിർദേശിച്ച ഉപാധികൾ ഒഴിവാക്കണമെന്നുമാണ് മഅദനിയുടെ അഭിഭാഷകൻ അഡ്വ.പി. ഉസ്മാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഹർജി നാളത്തേക്ക് മാറ്റുകയായിരുന്നു.
Search in
Malayalam
/
English
/
Product