Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: 458 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണിക്ക് 2.04 കോടി

തിരുവനന്തപുരം∙ഓഖി ദുരന്തത്തിൽ ഭാഗികമായി വീടു തകർന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വീട് അറ്റകുറ്റപ്പണി നടത്തുന്നതിനു സ്പെഷൽ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പട്ടികജാതി,വർഗ വിഭാഗത്തിൽപെടാത്ത മിശ്ര വിവാഹിതർക്കു സാമൂഹിക നീതി വകുപ്പ് നൽകുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാർഷിക കുടുംബ വരുമാന പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ ഫ്ലൈ ഓവറിന്റെ നിർമാണത്തിന് 13.68 കോടി രൂപയുടെ ടെൻഡർ അംഗീകരിക്കാനുളള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷന്റെ അപേക്ഷ അംഗീകരിച്ചു.

related stories