Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയൽനിയമം നടപ്പാക്കാൻ ഹർജി

കൊച്ചി∙ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽനിയമം ഫലപ്രദമായി നടപ്പാക്കണമെന്നും ഇക്കാര്യം പരിശോധിക്കാൻ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങൾ വെളിപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ്, റിസർച് ആൻഡ് അഡ്വക്കസി നൽകിയ ഹർജി സമാന ഹർജിക്കൊപ്പം പരിഗണിക്കും. 

മാധ്യമ, സിനിമാ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരാണു ഹർജിയിലെ എതിർകക്ഷികൾ. സിനിമാ സംഘടനകളിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തരസമിതിയെ നിയമിക്കണമെന്ന ഹർജിയും പിന്നീടു പരിഗണിക്കാൻ മാറ്റി. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയാണു ഹർജിക്കാർ. 

related stories