നിലമ്പൂർ ∙ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികദിനത്തിൽ 84 ലക്ഷം രൂപയുടെ അസാധുനോട്ടുകൾ നിലമ്പൂരിൽ പൊലീസ് പിടിച്ചെടുത്തു. 4 പേരെ അറസ്റ്റ് ചെയ്തു. അസാധുനോട്ട് ഇടപാടുകാരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്ന് എസ്ഐയും സംഘവും ഇടപാടുകാരായി ചമഞ്ഞ് 4 പേരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വയനാട്, താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലെ ഡോക്ടർ ഉൾപ്പെടെയുള്ള ഉന്നതർ മാറ്റിക്കൊടുക്കാൻ നൽകിയ പണമാണെന്നാണു മൊഴി. ഒരു കോടിയുടെ അസാധു നോട്ടിന് 32 ലക്ഷത്തിന്റെ പുതിയ നോട്ട് എന്നതാണു വ്യവസ്ഥ. 12 ലക്ഷം രൂപ കമ്മിഷൻ ലഭിക്കുമെന്നും പ്രതികൾ മൊഴി നൽകി.