Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 ദിവസം, 5.42 ലക്ഷം ഉത്തരക്കടലാസുകൾ നോക്കി മാർക്കിട്ട് എംജി സർവകലാശാല

mg-university-logo

കോട്ടയം ∙ 11  ദിവസംകൊണ്ട് 5,42,000 ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തി എംജി സർവകലാശാല. സിബിസിഎസ്എ‌സ് രണ്ടാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ പിജി  സിഎസ്‌എസ്‌, ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റ്  പരീക്ഷകളുടെയും മൂല്യനിർണയമാണു റെക്കോർഡ് വേഗത്തിൽ  പൂർത്തിയാക്കിയത്. 8 സോണുകളിലായി നടത്തിയ മൂല്യനിർണയ ക്യാംപിൽ 4800 അധ്യാപകരാണു പങ്കെടുത്തത്.

ബിരുദം രണ്ടാം സെമസ്റ്ററിൽ 2,90,000 ഉത്തരക്കടലാസുകളും അഞ്ചാം സെമസ്റ്ററിൽ 1,89,000 ഉത്തരക്കടലാസുകളുമാണു മൂല്യനിർണയം നടത്തിയത്. രണ്ടാം സെമസ്റ്റർ പിജി പരീക്ഷയുടെ 30,000 ഉത്തരക്കടലാസുകളുടെയും ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റിന്റെ 33,000 ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടന്നു. അധ്യാപകരെയും ജീവനക്കാരെയും വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അഭിനന്ദിച്ചു.

കോട്ടയം ഗവ. കോളജ്, കോട്ടയം ബസേലിയസ്, പാലാ സെന്റ് തോമസ്‌, കോഴഞ്ചേരി സെന്റ് തോമസ്, മൂവാറ്റുപുഴ നിർമല, ആലുവ യുസി, തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠ്, കട്ടപ്പന ലബ്ബക്കട  ജെപിഎം എന്നീ കോളജുകളിലാണു ക്യാംപുകൾ നടന്നത്.