Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലേതു രണ്ടാം ബ്ലൂസ്റ്റാർ ഓപ്പറേഷനെന്നു കെ.സുധാകരൻ

k-sudhakaran

കണ്ണൂർ∙ രണ്ടാം ബ്ലൂസ്റ്റാർ ഓപ്പറേഷനാണു ശബരിമലയിൽ സർക്കാർ നടത്തുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. വിഘടനവാദികളെ തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് 1984ൽ ഇന്ദിരാഗാന്ധി സുവർണക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തിയതെങ്കിൽ, ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെയാണു പിണറായി സർക്കാരിന്റെ ഓപ്പറേഷൻ.

പൊലീസ് സാന്നിധ്യം മാത്രമാണു ശബരിമലയിൽ ഇപ്പോൾ കുഴപ്പമുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് നടപടിയുണ്ടായത് ഒരു തെറ്റും ചെയ്യാത്ത ഭക്തർക്കെതിരെയാണ്. കഴിവുകെട്ട ദേവസ്വം മന്ത്രിയും പാവയായി ഇരിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. ശബരിമലയിലെത്തി സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി തയാറാകാത്തതു വീഴ്ചയാണ്.

ശബരിമലയിലേക്ക് അയച്ച എല്ലാ പൊലീസുകാരും സിപിഎമ്മിനോടു കൂറുപുലർത്തുന്നവരാണ്. ഇത്രമാത്രം പ്രശ്നമുണ്ടാകുമെന്നു കോൺഗ്രസ് പ്രതീക്ഷിച്ചില്ലെന്നും, പുതിയ സാഹചര്യത്തിലെടുക്കേണ്ട സമീപനം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.