Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച: ഗവർണർ

sabarimala-karmasamithi-members ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർക്കു നിവേദനം നൽകിയശേഷം നാട്ടകം ഗെസ്റ്റ് ഹൗസിൽ നിന്ന് മടങ്ങുന്ന ശബരിമല കർമസമിതി ഭാരവാഹികൾ.

കോട്ടയം ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നു ഗവർണർ പി.സദാശിവം അറിയിച്ചതായി ശബരിമല കർമസമിതി  ഭാരവാഹികൾ പറഞ്ഞു.  ശബരിമല സന്ദർശിക്കാൻ ഗവർണർ താൽപര്യം അറിയിച്ചതായി സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി, ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ എന്നിവർ അറിയിച്ചു. ഗവർണറുമായി കോട്ടയത്ത് കൂടിക്കാഴ്ച നടത്തിയ ഭാരവാഹികൾ 11 ആവശ്യങ്ങൾ അടങ്ങിയ നിവേദനം  സമർപ്പിച്ചു.

ശബരിമലയിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഭക്തർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇരുമുടിക്കെട്ടുമായി മല കയറാൻ എത്തുന്ന ഭക്തരെ സുരക്ഷയുടെ പേരിൽ അറസ്റ്റു ചെയ്യുന്നതുൾപ്പെടെയുള്ള വിഷയങ്ങളും ഉന്നയിച്ചതായും ഭാരവാഹികൾ പറഞ്ഞു. കർമസമിതി അംഗങ്ങളായ സ്വാമി അയ്യപ്പദാസ്, സുശികുമാർ, കെ.എസ്.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.