തിരുവനന്തപുരം ∙ ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നൽകിയ മുഴുവൻ ഉന്നത ഉദ്യോഗസ്ഥർക്കും അനുമോദനപത്രം നൽകാൻ സർക്കാർ തീരുമാനിച്ചു. ഐജിമാരായ മനോജ് ഏബ്രഹാം, വിജയ് സാക്കറെ എന്നിവർക്കും യതീഷ് ചന്ദ്ര, ഹരിശങ്കർ എന്നിവരടക്കം 9 എസ്പിമാർക്കും 22 ഡിവൈഎസ്പിമാർക്കും 32 സിഐമാർക്കുമാണ് ഗുഡ് സർവീസ് എൻട്രി നൽകുക. സന്നിധാനത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന 13 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും അനുമോദനമുണ്ട്.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടു മോശമായി പെരുമാറിയെന്ന് യതീഷ് ചന്ദ്രയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ക്രമസമാധാനവും സുരക്ഷയും പാലിക്കുന്നതിലും സന്നിധാനത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിലും ഉദ്യോഗസ്ഥർ മികച്ച സേവനം നടത്തിയെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.