തിരുവനന്തപുരം∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ചു സംസ്ഥാന സർക്കാർ വിദ്യാർഥികൾക്കു പഠനാർഥം 150 വിഡിയോകൾ തയാറാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും ദർശനവും ആസ്പദമാക്കി ഇതു തയാറാക്കുന്നത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ ടെക്നോളജിയാണ്.
ഗാന്ധിജിയുടെ ജീവിതവീക്ഷണം, സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം, സമരമേഖലകൾ എന്നിവ മനസ്സിലാക്കിക്കൊടുക്കാനാണ് ഇംഗ്ലിഷിലും മലയാളത്തിലുമായി വിഡിയോകൾ തയാറാക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി. അബുരാജ് അറിയിച്ചു.
ഗാന്ധിജിക്കു കേരളവുമായുള്ള ബന്ധം പ്രത്യേകം പ്രതിപാദിക്കും. ഗാന്ധിജിക്കെതിരെ ഉയർന്ന വിമർശനങ്ങളും വിഷയമാകുന്നുണ്ട്. ചരിത്രകാരൻ ഡോ.കെ.എൻ. പണിക്കരുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണു മാർഗനിർദേശം നൽകുന്നത്.