തിരുവനന്തപുരം∙ എംപാനൽ വിഭാഗം ഉൾപ്പെടെ കെഎസ്ആർടിസിയിലെ എല്ലാ താൽക്കാലിക ജീവനക്കാരുടെയും നിയമനങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി, ധന, നിയമ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണു സമിതി.
27 ന് അകം സമിതി യോഗം ചേരണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. എംപാനൽ ജീവനക്കാർ അവരുടെ നിയമന വിവരങ്ങൾ നാളെ വൈകിട്ട് അഞ്ചിനകം കെഎസ്ആർടിസിയെ അറിയിക്കണം.