ന്യൂഡൽഹി ∙ കോഴിക്കോട്ടു നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് എയർ ഇന്ത്യ സിഎംഡി ഉറപ്പു നൽകിയതായി എം.കെ. രാഘവൻ എംപി അറിയിച്ചു. ആഴ്ചയിൽ 2 വീതം സർവീസുകൾ തുടങ്ങാനുള്ള സാധ്യത പരിശോധിക്കാമെന്നാണു സിഎംഡി പ്രദീപ് സിങ് കരോളയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പ്. കോഴിക്കോട്ടു വലിയ വിമാനങ്ങൾക്ക് അനുമതിയായ സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്. ഉംറയ്ക്കു പോകുന്നവർ കോഴിക്കോട്ടു നിന്നു ജിദ്ദയിലെത്തി മദീന വഴിയാണു മടങ്ങുക.
Advertisement