‘പാഠം പഠിച്ച് നടപടികളെടുക്കണം; കരിപ്പൂരിൽ റൺവേ നീളം കൂട്ടണം’
കരിപ്പൂർ അപകടത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെ. എല്ലാ ഡേറ്റയും ലഭ്യമാണ്. അപകടത്തിൽപെട്ട വിമാനത്തിലെ ഉപകരണങ്ങളിൽ നിന്ന് എല്ലാ വിവരങ്ങളും എടുക്കാനാവും. അന്വേഷണ ഏജൻസികൾ വിലയിരുത്തട്ടെ. ഒന്നു പറയാം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കൂട്ടണം. | Bharat Bhushan | Manorama News

കരിപ്പൂർ അപകടത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെ. എല്ലാ ഡേറ്റയും ലഭ്യമാണ്. അപകടത്തിൽപെട്ട വിമാനത്തിലെ ഉപകരണങ്ങളിൽ നിന്ന് എല്ലാ വിവരങ്ങളും എടുക്കാനാവും. അന്വേഷണ ഏജൻസികൾ വിലയിരുത്തട്ടെ.
ഒന്നു പറയാം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കൂട്ടണം. റൺവേ വികസനം വേണ്ട എന്ന നിലപാട് അപകടകരമാണെന്ന് തിരിച്ചറിഞ്ഞേ മതിയാവൂ.
1987 ൽ മലപ്പുറം കലക്ടറായിരുന്നപ്പോൾ മുതൽ കരിപ്പൂർ വിമാനത്താവളത്തെ അടുത്തറിയാം. 88 ൽ ആയിരുന്നു ഉദ്ഘാടനം. സാഹചര്യങ്ങൾ മാറി. റൺവേ വികസിപ്പിക്കണമെന്നു പറയുമ്പോൾ പ്രതിഷേധിക്കുന്ന മനോഭാവം ആപൽക്കരമാണ്. മംഗലാപുരം ദുരന്തം നമുക്കു പാഠമാകണം.
അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടില്ല എന്നു പറയാനാവില്ല. വിദേശ പൈലറ്റുമാർക്ക് ഇന്ത്യയിൽ വിമാനം ഇറക്കണമെങ്കിൽ ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കിയത് മംഗലാപുരം അപകടത്തോടെയാണ്.
വിമാനത്താവളങ്ങൾ വികസിപ്പിക്കണം എന്നു ജനപ്രതിനിധികൾ പാർലമെന്റിലും മറ്റു സഭകളിലുമെല്ലാം ആവശ്യപ്പെടാറുണ്ട്. എന്നാൽ, വികസനത്തിനു ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ടോ? വിമാനത്താവള വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ രംഗത്തു വൈദഗ്ധ്യമുള്ളവർ പറയുന്നതു ചെവിക്കൊള്ളണം.
വൈദഗ്ധ്യം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംവാദമായി മാറുന്നതിൽ കാര്യമില്ല. കരിപ്പൂരിൽ ജംബോ ജെറ്റ് ഇറക്കിയെന്നു പറയുന്നു. ഡിജിസിഎയുടെ തലപ്പത്ത് ഞാനായിരുന്നെങ്കിൽ ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുക്കുമായിരുന്നു. കരിപ്പൂർ വിമാനത്താവള വികസനത്തിന് 380 ഏക്കറെങ്കിലും ഏറ്റെടുക്കണം. അതു ജനകീയ പങ്കാളിത്തത്തോടെ വേണം.
English Summary: E.K. Bharat Bhushan about Karipur plane crash