തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്; ഭൗതികശരീരം ഇന്ന് 10.30ന് ഇലന്തൂരിലെത്തിക്കും
പത്തനംതിട്ട ∙ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ സംസ്കാരം ഇന്നു നടക്കും.

ഭൗതികശരീരം ഇന്ന് 10.30ന് ഇലന്തൂർ മാർക്കറ്റ് ജംക്‌ഷനിൽ എത്തിച്ച ശേഷം തുറന്ന വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപയാത്രയായി ജ്യേഷ്ഠന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ ഭവനത്തിലേക്കു കൊണ്ടുപോകും. 12.15ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാംക്രമം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടക്കും. 12.40ന് കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്കു വിലാപയാത്ര. ഒന്നു മുതൽ പള്ളിയിൽ പൊതുദർശനം. 2ന് ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിൽ സമാപന ശുശ്രൂഷ. ഇടവക പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം.
ഇന്നലെ 1.30ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച ഭൗതിക ശരീരം കരസേനയുടെ പാങ്ങോട് ക്യാംപിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. പാങ്ങോട് സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു രാവിലെ ആറരയോടെ പത്തനംതിട്ടയിലേക്കു കൊണ്ടുവരും.