കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും..... Vithura rape case, Vithura rape case kottayam, Vithura gang rape,

കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും..... Vithura rape case, Vithura rape case kottayam, Vithura gang rape,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും..... Vithura rape case, Vithura rape case kottayam, Vithura gang rape,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും.

പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു, മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയെ തടങ്കലിൽ വച്ചത് 3 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

ADVERTISEMENT

പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു കൈമാറുന്നത് 10 വർഷം വരെയും പീഡനകേന്ദ്രം നടത്തുന്നത് 3 വർഷം വരെയും തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു. 

ജൂലൈ 16നു പെൺകുട്ടിയെ കേസിൽ ഉൾപ്പെട്ട സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവർ 23 നു ജാമ്യത്തിലിറങ്ങിയ ശേഷം സെൻട്രൽ പൊലീസിനു നൽകിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങൾ പുറത്തു കൊണ്ടുവന്നത്.

ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. 2 ഘട്ടങ്ങളിലായി നടന്ന വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ അന്വേഷണഘട്ടത്തിലും വിചാരണഘട്ടങ്ങളിലും അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിഞ്ഞില്ല. വിചാരണ നടത്തിയ കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചതോടെയാണ് ഒന്നാം പ്രതിയായ സുരേഷ് 18 വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങിയത്.

സുരേഷിനെ പെൺകുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നൽകുകയും ചെയ്തു. ഇതോടെയാണു സുരേഷ് മൂന്നാം ഘട്ടത്തിൽ വിചാരണ നേരിട്ടത്. 24 കേസുകളിലും സുരേഷാണ് ഒന്നാം പ്രതി. പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി  രാജഗോപാൽ പടിപ്പുര ഹാജരായി.

ADVERTISEMENT

മനസ്സിനും ഉടലിനും മുറിവേറ്റ ദിനങ്ങളിലൂടെ ഒരു പെൺകുട്ടി

കോട്ടയം ∙ വിതുര പീഡനക്കേസിലെ ഇരയായ പെൺകുട്ടി താൻ നേരിട്ട പീഡനപരമ്പര കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി സുരേഷിനു കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷൻമാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി.

1995 ഒക്ടോബർ 21 മുതൽ 1996 ജൂലൈ 10 വരെ കൊടുംപീഡനങ്ങളും ശാരീരിക ഉപദ്രവവുമാണു നേരിട്ടത്. ഒന്നാം പ്രതി സുരേഷ് പല സ്ഥലത്തും മുറിയിൽ പൂട്ടിയിട്ടെന്നും പെൺകുട്ടി മൊഴി നൽകി. 

പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയിൽ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 

ADVERTISEMENT

ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മുഹമ്മദ് റഫീഖാണു കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകിയത്. സിഐമാരായ ആർ. രാജേഷ്കുമാർ, രാജീവ് കുമാർ, ബൈജു പൗലോസ്, എസ്ഐ ബിനുലാൽ, എഎസ്ഐ കെ.എസ്.രാജീവ് തുടങ്ങിയവരാണു പ്രതിയെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്.

18 വർഷം ഒളിവിൽ; പേരു പോലും ഒളിപ്പിച്ചു

കോട്ടയം∙ വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷ് രണ്ടു ഘട്ടങ്ങളിലായി ഒളിവിൽ കഴിഞ്ഞത് 18 വർഷം. മറ്റു സംസ്ഥാനങ്ങളിലാണു പ്രതി ഒളിവിൽ കഴിഞ്ഞത്. 

1996 ജൂലൈയിൽ വിതുര സ്വദേശിനി അറസ്റ്റിലായതോടെ മുങ്ങി. 18 വർഷത്തിനു ശേഷം 2014 ഡിസംബർ മൂന്നിനു സുരേഷ് കോടതിയിൽ കീഴടങ്ങി. മഹാരാഷ്ട്രയിൽ കമ്പനി നടത്തുകയായിരുന്നുവെന്നാണ് അന്നു പറഞ്ഞത്.

കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2019 മാർച്ചിൽ വീണ്ടും മുങ്ങി. 4 മാസത്തിനു ശേഷം 2019 ജൂലൈയിൽ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ ഇയാൾ മറ്റൊരു പീഡനക്കേസിൽ അറസ്റ്റിലായെങ്കിലും സംഭവം അറിഞ്ഞു കേരള പൊലീസ് എത്തും മുൻപു കടന്നുകളഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ സമൂഹത്തിലെ ഉന്നതരുടെ ഇടനിലക്കാരനായാണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 

14 കേസുകളിലെ 34 പ്രതികളെയും വിട്ടയച്ച ശേഷം സുരേഷ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പീഡനത്തിനിരയായ യുവതി ഇയാൾക്കെതിരെ ശക്തമായ മൊഴി നൽകി. ഇതോടെ പ്രതി റിമാൻഡിലായി.

കൊല്ലം കടയ്ക്കൽ ജുബൈറ മൻസിലിൽ ഷംസുദീൻ മുഹമ്മദ് ഷാജഹാൻ സ്വയം പരിചയപ്പെടുത്തിയതു സുരേഷ് എന്ന പേരിലായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയോടും സുരേഷ് എന്നാണു പറഞ്ഞിരുന്നത്. 

പിന്നീട് കേസിന്റെ വിചാരണ വേളയിൽ‍ താൻ സുരേഷ് അല്ലെന്നും തന്റെ പേര് ഷംസുദീൻ മുഹമ്മദ് ഷാജഹാൻ എന്നാണെന്നും വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. 

പെൺകുട്ടിയുടെ പ്രായം തർക്കവിഷയം

കോട്ടയം ∙ പീഡനത്തിനിരയായ സമയത്തു പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നോ എന്ന തർക്കത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. 1995 ഒക്ടോബർ 22ന് ഉപദ്രവിക്കപ്പെടുന്ന സമയത്തു പെൺകുട്ടിക്ക് 18 വയസ്സു തികഞ്ഞിരുന്നില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഇതിനായി പെൺകുട്ടി പഠിച്ച യുപി സ്കൂളിലെ പ്രവേശന രേഖയാണു പ്രോസിക്യൂഷൻ ഹാജരാക്കിയത്.

എന്നാൽ പ്രായപൂർത്തിയായെന്നു വ്യക്തമാക്കുന്നതിനു പ്രതിഭാഗം പെൺകുട്ടിയുടെ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡിലെ തീയതി ഹാജരാക്കി. ഇതു കൂടാതെ പരിശോധിച്ച ഗൈനക്കോളജിസ്റ്റിനോടു തനിക്ക് 19 വയസ്സു കഴിഞ്ഞെന്നു പെൺകുട്ടി മൊഴി നൽകിയതും കോടതിയിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിക്കു പ്രായപൂർത്തി ആയിരുന്നോ എന്നതു കോടതിയുടെ തീർപ്പിലാണു വ്യക്തമാകുക.

Content Highlights: Vithura rape case trial