തിരുവനന്തപുരം ∙ സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ നൽകിയിരുന്നു.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ നൽകിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ നൽകിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ നൽകിയിരുന്നു. ഇതോടെ ആകെ വ്യാജ വോട്ടർമാരുടെ എണ്ണം 2,16,510 ആയി. ബാക്കി മണ്ഡലങ്ങളിൽ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവർത്തകർ അന്വേഷണത്തിലാണ്. 

ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാൻ സാധിക്കും‌വിധമാണ് വ്യാജ വോട്ടർമാരുടെ എണ്ണമെന്ന് രമേശ് പറഞ്ഞു. യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടുകൾ സൃഷ്ടിക്കുകയാണു ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. വ്യാജ വോട്ടിന്റെ വിവരം യഥാർഥ വോട്ടർമാർ അറിഞ്ഞിരിക്കാനിടയില്ല – അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

പൊന്നാനിയിൽ 5589; കുറ്റ്യാടിയിൽ 5478

ഇന്നലെ കൈമാറിയ 51 മണ്ഡലങ്ങളുടെ പട്ടികയിൽ ഓരോ മണ്ഡലത്തിലുമുള്ള വ്യാജ വോട്ടർമാർ. പൊന്നാനി: 5589, കുറ്റ്യാടി: 5478, നിലമ്പൂർ: 5085, തിരുവനന്തപുരം: 4871, വടക്കാഞ്ചേരി: 4862, നാദാപുരം: 4830, തൃപ്പൂണിത്തുറ: 4310, വണ്ടൂർ: 4104, വട്ടിയൂർക്കാവ്: 4029, ഒല്ലൂർ: 3940, ബേപ്പൂർ: 3858, തൃക്കാക്കര: 3835, പേരാമ്പ്ര: 3834, പാലക്കാട്: 3750, നാട്ടിക: 3743, ബാലുശ്ശേരി: 3708, നേമം: 3692, കുന്നമംഗലം: 3661, കായംകുളം: 3504, ആലുവ: 3258, മണലൂർ: 3212, അങ്കമാലി: 3161, തൃത്താല: 3005, കോവളം: 2995, എലത്തൂർ: 2942, മലമ്പുഴ: 2909, മുവാറ്റുപുഴ: 2825, ഗുരുവായൂർ: 2825, കാട്ടാക്കട: 2806, തൃശൂർ: 2725, പാറശാല: 2710, പുതുക്കാട്: 2678, കോഴിക്കോട് നോർത്ത്: 2655, അരുവിക്കര: 2632, അരൂർ: 2573, കൊച്ചി: 2531, കൈപ്പമംഗലം: 2509, കുട്ടനാട്: 2485, കളമശ്ശേരി: 2375, ചിറ്റൂർ: 2368, ഇരിങ്ങാലക്കുട: 2354, ഒറ്റപ്പാലം: 2294, കോഴിക്കോട് സൗത്ത്: 2291, എറണാകുളം : 2238, മണ്ണാർക്കാട്: 2218, ആലപ്പുഴ: 2214, നെടുമങ്ങാട്: 2208, ചെങ്ങന്നൂർ: 2202, കുന്നത്തുനാട്: 2131, പറവൂർ: 2054, വർക്കല: 2005.

ADVERTISEMENT

വ്യാജവോട്ട് പട്ടികയുണ്ടാക്കും; വോട്ട് ചെയ്യാൻ അനുവദിക്കില്ല

തിരുവനന്തപുരം ∙ വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടതില്ലെന്നും പകരം ഒന്നിലേറെ വോട്ടുള്ളവരെ ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇരട്ടിപ്പ് ചൂണ്ടിക്കാട്ടാൻ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകും. 

ADVERTISEMENT

ഇങ്ങനെ ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി അറിയാൻ ബൂത്ത് ലെവൽ ഓഫിസർമാരെ നിയോഗിക്കും. ഇവർ വീടുകളിലെത്തി ഏതു ബൂത്തിലാണ് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും എങ്ങനെയാണ് ഇരട്ടിപ്പ് സംഭവിച്ചതെന്നും അന്വേഷിക്കും. വോട്ടർ തിരഞ്ഞെടുക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാം. ബാക്കിയെല്ലാം വ്യാജ വോട്ടുകളായി രേഖപ്പെടുത്തുകയും ഇൗ പട്ടിക പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്യും. ഇൗ പട്ടികയിലെ വോട്ടുകൾ രേഖപ്പെടുത്താൻ അനുവദിക്കില്ല.

English Summary: Doubling of Voters in 51 More Constituencies, Says Ramesh Chennithala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT