തിരുവനന്തപുരം ∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതിനു കഴിഞ്ഞ വർഷം പാസാക്കിയ കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ നിയമസഭ റദ്ദാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ - Kerala Assembly | Waqf Board Appointment Bill | PSC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതിനു കഴിഞ്ഞ വർഷം പാസാക്കിയ കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ നിയമസഭ റദ്ദാക്കി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് ഉന്നയിച്ച ബിൽ റദ്ദാക്കുന്നതിനു നിയമസഭ ഏകകണ്ഠമായാണു തീരുമാനമെടുത്തത്. നിയമം റദ്ദാക്കുന്നതിനുള്ള ബിൽ ഇന്നലെ മന്ത്രി വി. അബ്ദുറഹിമാൻ അവതരിപ്പിച്ചു.

സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ തുടങ്ങിയ സമുദായ നേതാക്കളുമായി മുഖ്യമന്ത്രി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിൽ റദ്ദാക്കാൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു. ജനവികാരം മാനിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ബിൽ റദ്ദാക്കാൻ തീരുമാനിച്ചതെന്നു മന്ത്രി കെ.രാധാകൃഷ്ണനും പറഞ്ഞു.

ADVERTISEMENT

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ബില്ലിന്റെ അവതരണം മുതൽ പ്രതിപക്ഷം ഉയർത്തിയ നിശിതമായ വിമർശനങ്ങൾ ഇപ്പോഴെങ്കിലും ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്നും നേതാക്കൾ അറിയിച്ചു. 

English Summary: Kerala Assembly unanimously canceled Waqf Board appointment bill

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT