‘ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുമായി ശബരിമല ദർശനം വേണ്ട’
കൊച്ചി ∙ ശബരിമല തീർഥാടകർ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും ഹൈക്കോടതി വിലക്കി. ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും

കൊച്ചി ∙ ശബരിമല തീർഥാടകർ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും ഹൈക്കോടതി വിലക്കി. ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാര അനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർക്കു ബാധ്യതയുണ്ടെന്നു ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും മറ്റും ഉയർത്തിപ്പിടിച്ച് ദർശനത്തിനു നിൽക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തൻ ഹൈക്കോടതി റജിസ്ട്രാർ ജനറലിന് അയച്ചതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണു കോടതി നിർദേശം.
പ്രതിദിനം 80,000 - 90,000 ഭക്തർ ദർശനത്തിനെത്തുമ്പോൾ ഒരു മിനിറ്റിൽ 70 - 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. അയ്യപ്പനോട് ആദരവുള്ള ഭക്തർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ദർശനം നടത്തുകയാണു വേണ്ടത്. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളും സഹിതം എത്തുന്ന ഭക്തരെ കടത്തി വിടരുതെന്നു കോടതി നിർദേശിച്ചു.
വാദ്യമേളവും വേണ്ട
ശബരിമല സോപാനത്തിനു മുന്നിൽ ഡ്രം പോലെയുള്ള സംഗീത വാദ്യോപകരണങ്ങൾ വായിക്കാൻ ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഡ്രമ്മർ ശിവമണി സോപാനത്തിനു മുന്നിൽ ഡ്രം വായിച്ചതായി വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
ആചാരാനുഷ്ഠാനങ്ങൾ എല്ലാ ഭക്തർക്കും ഒരുപോലെ ബാധകമായതിനാൽ ഇത്തരം പരിപാടികൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്നു കോടതി പറഞ്ഞതു ദേവസ്വം ബോർഡും സമ്മതിച്ചു. സംഭവത്തിൽ സോപാനം ഓഫിസർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയെന്നു ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നു കോടതി ഓർമിപ്പിച്ചു.
English Summary: High Court directs not to visit Sabarimala with posters