തുറന്നു ‘ആഗ്രഹപ്പെട്ടി’; അസ്നയ്ക്ക് പുതിയ ആട്ടിൻകുട്ടി!
പാലോട് (തിരുവനന്തപുരം) ∙ ‘എനിക്ക് ഒരു ആട് കുട്ടി ഉണ്ടായിരുന്നു... വാപ്പക്ക് അസുഖം വന്നപ്പോൾ വിറ്റു. എനിക്ക് വളരെ വിഷമം ആയി. മറ്റൊരു ആട് കുട്ടിയെ വാങ്ങണമെന്നാണ് ആഗ്രഹം. എന്നാൽ പൈസയില്ല’ പെരിങ്ങമ്മല ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അസ്ന ഫാത്തിമ എഴുതി സ്കൂളിലെ ആഗ്രഹപ്പെട്ടിയിൽ നിക്ഷേപിച്ച കത്തിലെ വാചകങ്ങളാണിത്.

പാലോട് (തിരുവനന്തപുരം) ∙ ‘എനിക്ക് ഒരു ആട് കുട്ടി ഉണ്ടായിരുന്നു... വാപ്പക്ക് അസുഖം വന്നപ്പോൾ വിറ്റു. എനിക്ക് വളരെ വിഷമം ആയി. മറ്റൊരു ആട് കുട്ടിയെ വാങ്ങണമെന്നാണ് ആഗ്രഹം. എന്നാൽ പൈസയില്ല’ പെരിങ്ങമ്മല ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അസ്ന ഫാത്തിമ എഴുതി സ്കൂളിലെ ആഗ്രഹപ്പെട്ടിയിൽ നിക്ഷേപിച്ച കത്തിലെ വാചകങ്ങളാണിത്. കത്ത് വായിച്ച അധ്യാപകരും ആഗ്രഹപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന സന്നദ്ധ സംഘടനയും ചേർന്നു അസ്നയുടെ ആഗ്രഹം സാധിച്ചു ആട്ടിൻകുട്ടിയെ സമ്മാനിച്ചു. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, അസ്നയെയും ഒപ്പം സ്കൂളിലെ അധ്യാപകരെയും അഭിനന്ദിച്ചു.
ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിൽ നെടുമങ്ങാട് കരിപ്പൂരുള്ള ‘കൈത്താങ്ങ്’ എന്ന സന്നദ്ധ സംഘടനയാണു കുട്ടികൾക്കായി ആഗ്രഹപ്പെട്ടി സ്ഥാപിച്ചത്. ഇതു മാസത്തിലൊരിക്കൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ തുറക്കും. പല കുട്ടികളും എഴുതിയിടുന്ന ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും.
അടിയോടി കോളനി സ്വദേശിയിൽ താമസിക്കുന്ന അസ്നയുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയായിരുന്നു കുഞ്ഞാറ്റ. പിതാവ് കാൻസർ ബാധിതനായതിനെത്തുടർന്നു ചികിത്സയ്ക്കു പണമില്ലാതെ ഈ ആട്ടിൻകുട്ടിയെ വിൽക്കേണ്ടി വന്നു. പിതാവ് ഈയിടെ മരിച്ചു.
English Summary: Asna Fathima gets a goat according to her wish