തിരുവനന്തപുരം∙ അടഞ്ഞുകിടക്കുന്ന വീടുകൾക്കു പ്രത്യേക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകി. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അടഞ്ഞുകിടക്കുന്ന വീടുകൾക്കു പ്രത്യേക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകി. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും പ്രത്യേക നികുതി ചുമത്തുമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം.

ഇതു പൊതുവായ നിർദേശം മാത്രമാണെന്നും അതു പരിശോധിക്കേണ്ടതും നടപ്പാക്കണോ എന്നു തീരുമാനിക്കേണ്ടതും തദ്ദേശ വകുപ്പ് ആണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം താൻ മന്ത്രി എം.ബി.രാജേഷുമായി സംസാരിച്ചിരുന്നു. നടപ്പാക്കേണ്ട എന്നാണ് തീരുമാനം. അടച്ചിട്ട വീടുകളിൽ നിന്ന് അധിക നികുതി ഇൗടാക്കരുതെന്നു പ്രവാസികൾ അടക്കം ഒട്ടേറെപ്പേർ ആവശ്യപ്പെട്ടിരുന്നതായി ബാലഗോപാൽ പിന്നീട് അറിയിച്ചു. ഫ്ലാറ്റ് ഉടമകളുടെ ആവശ്യപ്രകാരമാണു നികുതി വേണ്ടെന്നു വയ്ക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

English Summary: No Tax For Vacant Houses, Says Finance Minister