കൊച്ചി∙ മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ ഹൈക്കോടതി പുനഃസ്ഥാപിച്ചു. സെഷൻസ് കോടതി ഈ കുറ്റങ്ങൾ ഒഴിവാക്കിയതു റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ ഹൈക്കോടതി പുനഃസ്ഥാപിച്ചു. സെഷൻസ് കോടതി ഈ കുറ്റങ്ങൾ ഒഴിവാക്കിയതു റദ്ദാക്കി. അതേസമയം, മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ സെഷൻസ് കോടതി ഒഴിവാക്കിയതിൽ തെറ്റില്ലെന്നു കോടതി പറഞ്ഞു. 2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി കാർ  ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്. 

ശ്രീറാം നൽകിയ വിടുതൽ ഹർജി പരിഗണിച്ച് നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയതിനെതിരെ സർക്കാർ നൽകിയ ഹർജിയും പ്രേരണാക്കുറ്റം നിലനിർത്തിയതിനെതിരെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ ഹർജിയും പരിഗണിച്ചാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. 

ADVERTISEMENT

നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾക്കു ശ്രീറാം വിചാരണ നേരിടണം. അതേസമയം, രണ്ടാംപ്രതി വഫ ഫിറോസിനെതിരെ   പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു. വഫ തന്റെ വാഹനം ഓടിക്കാൻ നൽകിയതു കുറ്റകൃത്യത്തിനുള്ള പ്രേരണയായി കാണാനാവില്ല. ഈ കുറ്റം കൂടി റദ്ദാക്കിയതോടെ അവർ കേസിൽ നിന്ന് ഒഴിവായി. സർക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്.യു. നാസർ ഹാജരായി. 

കോടതിയുടെ വിലയിരുത്തൽ

ADVERTISEMENT

ശ്രീറാം അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ പോലും ശ്രമിച്ചുവെന്നും പ്രഥമദൃഷ്ട്യാ കരുതാമെന്നു കോടതി പറ‍ഞ്ഞു. സമയത്തു പരിശോധന നടത്തുന്നതിൽ നിന്നു പ്രതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെന്ന വാദം തള്ളാനാവില്ല. മെഡിക്കൽ കോളജിലേക്കു വിട്ടയാൾ തെളിവു നശിപ്പിക്കാനല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകേണ്ട കാര്യമില്ല. സംശയകരമായ ചില സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി: ശ്രീറാമിനെ ആദ്യമെത്തിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്റെ മണമുണ്ടെന്നു രേഖപ്പെടുത്തിയിട്ടും അവിടെ പരിശോധിച്ചില്ല. ഗുരുതര പരുക്ക് ഇല്ലാതിരുന്നിട്ടും മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. അവിടേക്കു സുഹൃത്തിന്റെ കാറിൽ പോകാൻ പൊലീസ് അനുവദിച്ചതും സംശയകരമാണ്. ഐഎഎസ് ഓഫിസറായ പ്രതി മെഡിക്കൽ ഡോക്ടർ കൂടിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. 

മദ്യലഹരിയുടെ തോത് അറിയാൻ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു സെഷൻസ് കോടതിയുടെ വിധി. ടെസ്റ്റ് റിപ്പോർട്ട് ഇല്ലാതെ, മദ്യത്തിന്റെ ലഹരിയിൽ വാഹനമോടിച്ചുവെന്ന കുറ്റം ബാധകമാക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, മദ്യപിച്ച ശേഷമാണു വാഹനമോടിച്ചതെന്നു പ്രഥമദൃഷ്ട്യാ കരുതാവുന്ന മറ്റു തെളിവുകൾ ഉണ്ടെങ്കിൽ ടെസ്റ്റ് റിപ്പോർട്ട് ഇല്ലെന്ന പേരിൽ നരഹത്യക്കുറ്റം ഒഴിവാക്കാനാവില്ല. സാക്ഷിമൊഴികളും രേഖാമൂലമുള്ള മറ്റു തെളിവുകളും പരിഗണിക്കാം. അപകടകരമാണെന്ന് അറിഞ്ഞുകൊണ്ട് പൊതുറോഡിൽ അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്താൽ നരഹത്യക്കുറ്റം ബാധകമാകുമെന്നു കോടതി പറഞ്ഞു.

ADVERTISEMENT

English Summary: Kerala high court on Sriram Venkitaraman case