തിരുവനന്തപുരം ∙ കെട്ടിട നിർമാണത്തിനായി ഓൺലൈനായും നേരിട്ടും ഏപ്രിൽ 9 വരെ അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അപേക്ഷാ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവയ്ക്കും തീരുമാനം ബാധകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെട്ടിട നിർമാണത്തിനായി ഓൺലൈനായും നേരിട്ടും ഏപ്രിൽ 9 വരെ അപേക്ഷ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അപേക്ഷാ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവയ്ക്കും തീരുമാനം ബാധകമാണ്. ഫീസ് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ പഴയ അപേക്ഷകൾക്ക് പുതുക്കിയ നിരക്ക് ഈടാക്കുന്നതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശപ്രകാരമുള്ള നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക. 

വാർഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫിസുകളിലും മാർച്ചിൽ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫിസുകളിൽ അപേക്ഷകൾ മാർച്ച് മാസം അവസാനം സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവ പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. 

ADVERTISEMENT

English Summary: Minister MB Rajesh on Building Permit Fee