തിരുവനന്തപുരം ∙ റോഡിൽ മുൻഗണന ആംബുലൻസിനോ മന്ത്രിയുടെ വാഹനത്തിനോ? കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർക്കൊപ്പം ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസെടുത്തതോടെ ഈ ചോദ്യം പ്രസക്തമാകുന്നു. മന്ത്രിമാർക്കു വഴിയൊരുക്കാൻ പൊലീസിന്റെ പൈലറ്റ് വാഹനം ചീറിപ്പായുന്നതും മറ്റു വാഹനങ്ങളെല്ലാം പൊലീസ് ത‍ടയുന്നതും പതിവാണ്. എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾക്കും പൈലറ്റ് വാഹനങ്ങൾക്കും ഇങ്ങനെ പറക്കാൻ അധികാരമില്ലെന്നു നിയമം പറയുന്നു. 2017 ലെ മോട്ടർ വെഹിക്കിൾസ് ഡ്രൈവിങ് റഗുലേഷൻസ് പ്രകാരം മന്ത്രിയുടെ വാഹനത്തിനോ പൈലറ്റ് വാഹനത്തിനോ റോഡിൽ പ്രത്യേക പരിഗണനയില്ല. ഡ്രൈവിങ് റഗുലേഷൻസിലെ ‘എമർജൻസി’ വാഹനങ്ങളുടെ കൂട്ടത്തിൽ ഇവ ഇല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡിൽ മുൻഗണന ആംബുലൻസിനോ മന്ത്രിയുടെ വാഹനത്തിനോ? കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർക്കൊപ്പം ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസെടുത്തതോടെ ഈ ചോദ്യം പ്രസക്തമാകുന്നു. മന്ത്രിമാർക്കു വഴിയൊരുക്കാൻ പൊലീസിന്റെ പൈലറ്റ് വാഹനം ചീറിപ്പായുന്നതും മറ്റു വാഹനങ്ങളെല്ലാം പൊലീസ് ത‍ടയുന്നതും പതിവാണ്. 

എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾക്കും പൈലറ്റ് വാഹനങ്ങൾക്കും ഇങ്ങനെ പറക്കാൻ അധികാരമില്ലെന്നു നിയമം പറയുന്നു. 2017 ലെ മോട്ടർ വെഹിക്കിൾസ് ഡ്രൈവിങ് റഗുലേഷൻസ് പ്രകാരം മന്ത്രിയുടെ വാഹനത്തിനോ പൈലറ്റ് വാഹനത്തിനോ റോഡിൽ പ്രത്യേക പരിഗണനയില്ല. ഡ്രൈവിങ് റഗുലേഷൻസിലെ ‘എമർജൻസി’ വാഹനങ്ങളുടെ കൂട്ടത്തിൽ ഇവ ഇല്ല. പൊലീസ് വാഹനം എമർജൻസി വിഭാഗത്തിൽപെടുമെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഓടുമ്പോൾ മാത്രമേ ഈ പരിഗണന ലഭിക്കൂ. 

ADVERTISEMENT

ഫയർ ട്രക്ക്, ആംബുലൻസ് എന്നിവയാണ് എമർജൻസി വിഭാഗത്തിലെ മറ്റു വാഹനങ്ങൾ. ജല, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യത്തിനായി ചുമതലപ്പെടുത്തിയ വാഹനങ്ങളുമുണ്ട്. ആദ്യ പരിഗണന ഫയർ ട്രക്കിനും രണ്ടാമത്തേത് ആംബുലൻസിനുമാണ്. പൊലീസ് വാഹനം മൂന്നാമതേ വരുന്നുള്ളൂ. അടിയന്തര ആവശ്യം സൂചിപ്പിക്കുന്ന ഹോണും ഫ്ലാഷ് ലൈറ്റും ഈ വാഹനങ്ങൾ ഉപയോഗിക്കണം. 

∙ എമർജൻസിയാണ്; വഴിമാറണം 

ADVERTISEMENT

റോഡിലെ മറ്റെല്ലാ വാഹനങ്ങളും എമർജൻസി വാഹനത്തിനായി വഴിമാറണം. മാറിക്കൊടുക്കാത്ത ഡ്രൈവർമാരിൽനിന്നു പിഴയീടാക്കാൻ പൊലീസിനും മോട്ടർ വാഹനവകുപ്പിനും അധികാരമുണ്ട്. എമർജൻസി വാഹനങ്ങൾക്കു ഗതാഗത നിയമങ്ങൾ ലംഘിക്കാം. റെഡ് സിഗ്നൽ, വേഗപരിധി എന്നിവ മറികടക്കാം, ‘നോ എൻട്രി’യും ‘വൺവേ’യും ബാധകമാകില്ല. എന്നാൽ, മനുഷ്യജീവൻ രക്ഷിക്കുന്നതിനോ, ഒരാളുടെ ആരോഗ്യ ഗുരുതരാവസ്ഥ കണക്കിലെടുത്തോ, കുറ്റകൃത്യം തടയുന്നതിനോ, അടിയന്തര സേവനം തടസ്സപ്പെടുന്ന ഘട്ടത്തിലോ, തീപിടിത്തമുണ്ടാകുമ്പോഴോ മാത്രമേ ഈ നിയമലംഘനത്തിന് അനുമതിയുള്ളൂ. 

എമർജൻസി വിഭാഗമായ പൊലീസിന്റെ സുരക്ഷയിൽ സഞ്ചരിക്കുന്നവർ എന്ന ഗണത്തിൽപെടുത്തിയാണു മന്ത്രിമാരുടെ വാഹനങ്ങൾക്കു മുൻഗണന നൽകുന്നതെന്ന വ്യാഖ്യാനമാണു പൊലീസും മോട്ടർ വാഹനവകുപ്പും നൽകുന്നത്. അങ്ങനെയൊരു ഗണമോ മുൻഗണനയോ നിയമത്തിലില്ല. 

ADVERTISEMENT

English Summary : Priority must be for ambulance not for minister's vehicle