നിപ്പയെ നേരിടാൻ സന്നാഹമൊരുക്കി കേരളം; ഭയമല്ല, വേണ്ടത് ജാഗ്രത
കോഴിക്കോട് ∙ നിപ്പ രോഗബാധയുടെ ആശങ്കകൾക്കിടയിലും ജാഗ്രതയോടെ കടന്നുപോയി ഇന്നലെ പകൽ. 2 മരണമുണ്ടായെങ്കിലും പിന്നീട് ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരും ഭരണകൂടവും. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റൊരു ആരോഗ്യപ്രവർത്തകനു
കോഴിക്കോട് ∙ നിപ്പ രോഗബാധയുടെ ആശങ്കകൾക്കിടയിലും ജാഗ്രതയോടെ കടന്നുപോയി ഇന്നലെ പകൽ. 2 മരണമുണ്ടായെങ്കിലും പിന്നീട് ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരും ഭരണകൂടവും. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റൊരു ആരോഗ്യപ്രവർത്തകനു
കോഴിക്കോട് ∙ നിപ്പ രോഗബാധയുടെ ആശങ്കകൾക്കിടയിലും ജാഗ്രതയോടെ കടന്നുപോയി ഇന്നലെ പകൽ. 2 മരണമുണ്ടായെങ്കിലും പിന്നീട് ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരും ഭരണകൂടവും. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റൊരു ആരോഗ്യപ്രവർത്തകനു
കോഴിക്കോട് ∙ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ നിപ്പ രോഗബാധയുടെ ആശങ്കകൾക്കിടയിലും ജാഗ്രതയോടെ കടന്നുപോയി ഇന്നലെ പകൽ. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റൊരു ആരോഗ്യപ്രവർത്തകനു രോഗമില്ലെന്നും വ്യക്തമായി. രോഗം സ്ഥിരീകരിച്ച് വെന്റിലേറ്ററിൽ കഴിയുന്ന 9 വയസ്സുകാരന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്കു മാറ്റമില്ല.
∙ നിലവിൽ നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 3 പേർ.
∙ ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 11 പേരുടെ സാംപിളുകൾ. ഇതുവരെ ആകെ അയച്ചത് 18 എണ്ണം. ഇതിൽ മരിച്ച ഒരാൾ ഉൾപ്പെടെ 4 പേർക്കു രോഗം സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമില്ലെന്നും. 11 പേരുടെ ഫലം വരാനുണ്ട്.
∙ പനി, മസ്തിഷ്കജ്വരം, ന്യുമോണിയ ലക്ഷണങ്ങളോടെ 18 പേർ കോഴിക്കോട് മെഡിക്കൽ കോളജ് നിപ്പ ഐസൊലേഷൻ വാർഡിൽ.
∙ നിലവിൽ 789 പേർ സമ്പർക്ക പട്ടികയിൽ: ഓഗസ്റ്റ് 30ന് മരിച്ച മുഹമ്മദിന്റെ സമ്പർക്കത്തിലുള്ള 371 പേർ + മകന്റെ സമ്പർക്ക പട്ടികയിലുള്ള 60 പേർ + മുഹമ്മദിന്റെ ബന്ധുവിന്റെ സമ്പർക്കത്തിലുള്ള 77 പേർ + വടകര മംഗലാട് ഹാരിസിന്റെ സമ്പർക്കപട്ടികയിലുള്ള 281 പേർ.
∙ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിൽ; ഇവർ വീടുകളിൽ ഐസലേഷനിൽ.
∙ 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിൽ; 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ.
∙ പനി, അപസ്മാരം എന്നിവയുമായി അറുപതുകാരി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ.
∙ ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനം.
∙ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 19 കമ്മിറ്റികൾ.
∙ ചികിത്സയ്ക്കാവശ്യമായ മോണോ ക്ലോണൽ ആന്റിബോഡി വിമാനമാർഗം എത്തിക്കും.
∙ സംസ്ഥാനസർക്കാരിന്റെ ആരോഗ്യസംഘം കുറ്റ്യാടി കള്ളാടും വടകര മംഗലാടും മരിച്ചവരുടെ വീടുകളിലും സമീപപ്രദേശങ്ങളിലും സാംപിളുകൾ ശേഖരിച്ചു.
∙ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് തുടങ്ങുന്നതിനു മുന്നോടിയായി ചെന്നൈയിൽനിന്നുള്ള രണ്ടംഗസംഘം കോഴിക്കോട്ടെത്തി ആദ്യഘട്ട വിശകലനം നടത്തി.
∙ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നു കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാൽ സർവേകളും വിദഗ്ധ അന്വേഷണവും തുടങ്ങും.
∙ ആദ്യമരണം സംഭവിച്ച കള്ളാടിനു സമീപം ജാനകിക്കാട്ടിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ സാംപിളുകൾ പരിശോധനയ്ക്കയയ്ക്കും.
∙ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
∙ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനാക്കി.
∙ കണ്ടെയ്ൻമെന്റ് സോണിലെ കോളജുകളിലെ പരീക്ഷകൾ കാലിക്കറ്റ് സർവകലാശാലാ മാറ്റിവച്ചു.
∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. നിലവിൽ ലക്ഷണങ്ങൾ ഇല്ല.
∙ സ്റ്റേറ്റ് കൺട്രോൾ റൂം നമ്പർ: 0471 2302160 (രാവിലെ 10 മുതൽ വൈകിട്ട് 6 വരെ).
∙ ദിശ ടോൾഫ്രീ നമ്പറുകൾ: 1056, 104, 0471 2552056 (24 മണിക്കൂറും)
∙ സംസ്ഥാന തലത്തിൽ ടെലി മനസ്സ് ടോൾ ഫ്രീ നമ്പർ: 14416
സംസ്ഥാനത്ത് പ്രഖ്യാപിക്കാനാവില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്തു നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാൻ സംവിധാനമുണ്ടെന്നും എന്നാൽ സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനുള്ള അധികാരം പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനാണെന്നും മന്ത്രി വീണാ ജോർജ്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാൻ സംവിധാനമുണ്ട്. കോഴിക്കോട്ടെ ലാബിലെ പരിശോധനയിലൂടെ തിങ്കളാഴ്ച രാത്രി തന്നെ നിപ്പയെന്നു നിഗമനത്തിലെത്തിയിരുന്നു. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരുന്ന ബംഗ്ലദേശി വകഭേദമാണു കോഴിക്കോട്ടേത്. വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് 70 ശതമാനമാണ്. 2019 ലെ നിപ്പ പ്രോട്ടോക്കോൾ 2021 ൽ പുതുക്കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
English Summary: Nipah: Kerala Started preventive measures