പാക്കിസ്ഥാനി പ്രചാരകരുടെ സ്വാധീനത്തിലായി; ഷാരുഖ് സെയ്ഫി ‘ഒറ്റയാൻ’ ഭീകരൻ: എൻഐഎ
കൊച്ചി∙ രണ്ടര വയസ്സുള്ള പെൺകുഞ്ഞ് അടക്കം 3 പേർ കൊല്ലപ്പെട്ട കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരുഖ് സെയ്ഫി (27) ഒറ്റയാൻ ഭീകരനെന്നു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കുറ്റപത്രം. യഥാർഥ ഭീകരപ്രവർത്തനമാണു ഷാരുഖ് നടത്തിയതെന്നും കുറ്റപത്രം ആരോപിക്കുന്നു.

ദേശവിരുദ്ധ സ്വഭാവമുള്ള സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ പാക്കിസ്ഥാനി പ്രചാരകരുടെ അടക്കം സ്വാധീനത്തിലായ പ്രതി ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ ഭീതിയും പരസ്പര സ്പർധയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണു കൊലപാതകം നടത്തിയതെന്നും കുറ്റപത്രം ആരോപിക്കുന്നു.
മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശി മാണിക്കോത്ത് റഹ്‌മത്ത് (45), മട്ടന്നൂർ വരുവക്കുണ്ട് സ്വദേശി കെ.പി.നൗഫീഖ് (39), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെ മകൾ സെഹ്റ എന്നിവരാണു ട്രെയിൻ തീവയ്പിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 9 പേർക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷാനിയമം, റെയിൽവേ നിയമം, പൊതു മുതൽ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണു പ്രതിക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
2023 ഏപ്രിൽ 2 നു രാത്രിയിലാണു ഓടിക്കൊണ്ടിരുന്ന ആലപ്പുഴ– കണ്ണൂർ എക്സ്പ്രസ് ട്രെയിനിനെ ഡി–1 കോച്ചിനു കോഴിക്കോട് എലത്തൂരിൽ വച്ചു ഷാരുഖ് സെയ്ഫി പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. ആക്രമണത്തിനു കേരളം തിരഞ്ഞെടുത്തതു തന്നെ ആരും തിരിച്ചറിയരുത് എന്ന ലക്ഷ്യത്തോടെയാണ്. കുറ്റകൃത്യം ചെയ്ത ശേഷം ഷാഹീൻബാഗിൽ തിരിച്ചെത്തി സാധാരണ ജീവിതം നയിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
English Summary: Kozhikode Elathur train fire terrorist act says NIA