റോഡ് ക്യാമറ:കെൽട്രോണിന് 23 കോടി നൽകിയില്ല;ചെലാൻ അയയ്ക്കുന്നത് കുറഞ്ഞു
തിരുവനന്തപുരം ∙ റോഡിലെ വാഹന നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കെൽട്രോണിന് 23 കോടി രൂപ സർക്കാർ നൽകിയില്ല. പണം ലഭിക്കാതെ വന്നതോടെ നിയമലംഘനങ്ങൾക്കു ചെലാൻ അയയ്ക്കുന്ന നടപടികൾ അവതാളത്തിലായി. പദ്ധതി ആരംഭിച്ചതു മുതൽ ഇതു വരെ 34 ലക്ഷം ചെലാനുകൾ തയാറാക്കി. ഇതിൽ നവംബർ പകുതി വരെയുള്ള 16 ലക്ഷം ചെലാൻ തപാൽ വഴി അയച്ചു. പണമില്ലാത്തതിനാൽ ബാക്കി അയയ്ക്കാനായില്ല.

ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ തീരുമാനമായ ശേഷം സപ്ലിമെന്ററി കരാർ ഒപ്പിടാമെന്ന സർക്കാർ നിലപാടും കെൽട്രോണിനു തിരിച്ചടിയായി.
ജൂൺ അഞ്ചിനാണ് സംസ്ഥാനത്തൊട്ടാകെ 726 ക്യാമറകൾ സ്ഥാപിച്ചത്. ആദ്യത്തെ മൂന്നു മാസം പദ്ധതി നടത്തിപ്പിനായി കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.75 കോടി രൂപയാണ്. ഇതിനിടെ, പദ്ധതിയിൽ അഴിമതി ആരോപിച്ച് ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടു. കരാറുകാർക്ക് പണം കൈമാറുന്നത് തടഞ്ഞ കോടതി, കെൽട്രോണിന് 11.75 കോടി നൽകാൻ അനുവാദം നൽകി. എന്നാൽ, കെൽട്രോൺ പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ പണം അനുവദിച്ചില്ല. പദ്ധതി നടത്തിപ്പിനായി കെൽട്രോണിന് ഒരു കോടിയോളം രൂപ പ്രതിമാസം ചെലവാകുന്നുണ്ട്.