മിൽമ പാൽ കവറുകൾ തിരിച്ചെടുക്കണം: മന്ത്രി
പാലക്കാട് ∙ ഉപയോഗശേഷം ഉപേക്ഷിക്കുന്ന പാൽ പായ്ക്കറ്റുകൾ തിരിച്ചെടുത്തു മിൽമ മാതൃക കാട്ടണമെന്ന് എം.ബി.രാജേഷ് നിർദേശിച്ചു. മാലിന്യം സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണു സംസ്കരണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ലക്ഷക്കണക്കിനു കവറുകളാണ് ഉപേക്ഷിക്കുന്നത്. ഇതു റീസൈക്കിൾ ചെയ്യാൻ കഴിയില്ല. കഴുകി

പാലക്കാട് ∙ ഉപയോഗശേഷം ഉപേക്ഷിക്കുന്ന പാൽ പായ്ക്കറ്റുകൾ തിരിച്ചെടുത്തു മിൽമ മാതൃക കാട്ടണമെന്ന് എം.ബി.രാജേഷ് നിർദേശിച്ചു. മാലിന്യം സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണു സംസ്കരണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും ലക്ഷക്കണക്കിനു കവറുകളാണ് ഉപേക്ഷിക്കുന്നത്. ഇതു റീസൈക്കിൾ ചെയ്യാൻ കഴിയില്ല. കഴുകി ഉണക്കാതെയാണ് പലരും ഹരിതകർമ സേനയ്ക്കു കൈമാറുന്നത്. ഇങ്ങനെ കിട്ടിയതുകൊണ്ട് കാര്യമില്ല. തന്റെ കീഴിലുള്ള എക്സൈസ് വകുപ്പിലെ ബവ്റിജസ് കോർപറേഷനിൽ നിന്നുള്ള പ്ലാസ്റ്റിക് മദ്യക്കുപ്പികളും വലിയ തോതിൽ മാലിന്യപ്രശ്നം ഉണ്ടാക്കുന്നു. കുപ്പികൾ ശേഖരിച്ചു സംസ്കരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാൽ കവറുകൾ തിരിച്ചെടുക്കുകയും ബവ്കോ പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്കരണ സംവിധാനങ്ങൾ ആലോചിക്കുകയും ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കവർ റീസൈക്കിൾ ചെയ്യാമെന്ന് മിൽമ
മിൽമ പാൽ കവറുകളുടെ കനം 53 മൈക്രോൺ മുതലാണ് ആരംഭിക്കുന്നതെന്നു മിൽമ പറഞ്ഞു. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഫുഡ്ഗ്രേഡ് വെർജിൻ പോളിമർ ആണ് പാൽ കവർ. ഇവ റീസൈക്കിൾ ചെയ്യാൻ കഴിയുന്നതാണ്. പാൽ കവറുകൾ ശേഖരിച്ച് പ്ലാസ്റ്റിക് കുടം പോലെയുള്ള ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികളുണ്ട്. ഇതിനു പുറമേ കവറുകൾ റീസൈക്കിൾ ചെയ്യാൻ 2 രൂപ മുതൽ 5 രൂപ വരെ മിൽമ കൈമാറുന്നുണ്ട്. കവർ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മിൽമ പറഞ്ഞു.