കോഴിക്കോട് ∙ രണ്ടു മാസത്തിനിടയിൽ സംസ്ഥാനത്ത് വ്യാപകമായി ഹവാല പണമിടപാടു നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചു. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളുമായി ഇതിനു ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ രണ്ടു മാസത്തിനിടയിൽ സംസ്ഥാനത്ത് വ്യാപകമായി ഹവാല പണമിടപാടു നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചു. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളുമായി ഇതിനു ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ഇക്കാലയളവിൽ കേരളത്തിൽ ഉത്തരേന്ത്യയിൽ നിന്നു വാഹനങ്ങളിലാണ് പണം എത്തിയതെന്നാണു വിവരം. കടൽമാർഗം എത്തിയെന്ന സംശയവും പരിശോധിക്കുന്നുണ്ട്. 

Read Also: പെൺകുട്ടിയെ ആക്രമിച്ചത് തടഞ്ഞു: പൊലീസുകാരിയെ ക്രൂരമായി മർദിച്ച് മദ്യപൻ, നഴ്സിന്റെ മുഖത്തു ചവിട്ടി...

ADVERTISEMENT

ലഭിച്ച തെളിവുകളും സൂചനകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അടുത്ത ദിവസം നൽകുമെന്നറിയുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊല്ലം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ കൂടുതലായി പരിശോധിക്കേണ്ട സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിനു പരിമിതികളുണ്ടെന്നതാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർദേശിക്കാൻ കാരണം. 

ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവിധ വ്യക്തികളുടെ അക്കൗണ്ടുകൾ കണ്ടെത്തി പണം കൈമാറ്റം ചെയ്യുകയാണു ചെയ്തിട്ടുള്ളത്. ഇതിനായി വ്യാപകമായി ഇടനിലക്കാരെയും ഉപയോഗിക്കുന്നുണ്ട്. പണത്തിന് അത്യാവശ്യമുള്ളവരെ കണ്ടെത്തി പണം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അന്നുതന്നെ മൊബൈൽ ഫോൺ വഴി ട്രാൻസ്ഫർ ചെയ്യും. പ്രതിഫലമായി അക്കൗണ്ട് ഉടമയ്ക്കു 10 ലക്ഷത്തിന് 10,000 രൂപ മുതൽ 20,000 രൂപ വരെയാണ് നൽകുന്നത്. പുതിയ അക്കൗണ്ട് തുടങ്ങാൻ തയാറാകുന്നവരെയും ഇടനിലക്കാർ ഈ ഇടപാടിൽ ഉൾപ്പെടുത്തുന്നുണ്ട്. സംശയമുള്ള അക്കൗണ്ട് ഉടമകളുടെ നിക്ഷേപങ്ങൾ പരിശോധിക്കുന്നുണ്ട്. 

ADVERTISEMENT

കടൽ മാർഗം പണം എത്തിയിട്ടുണ്ടോ എന്ന പരിശോധനയുമുണ്ട്. ഒന്നര മാസം മുൻപ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ എത്തിയ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും രേഖകൾ ശരിയെന്നു കണ്ടു വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്ന സംശയത്തിൽ അന്വേഷണം തുടരുന്നുണ്ട്.

English Summary:

Intelligence report that 264 crore hawala money reached Kerala