ഇന്നു വൈകിട്ട് മുതൽ ‘നിശ്ശബ്ദം’: ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം ∙ നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ കൂട്ടം ചേരുകയോ പൊതുയോഗം നടത്തുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഉച്ചഭാഷിണി, ജാഥ, പ്രകടനം ഒന്നും പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, സമാന പ്രദർശനങ്ങൾ, അഭിപ്രായ വോട്ടെടുപ്പ്, പോൾ സർവേ, എക്സിറ്റ് പോൾ തുടങ്ങിയവ അനുവദിക്കില്ല.

തിരുവനന്തപുരം ∙ നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ കൂട്ടം ചേരുകയോ പൊതുയോഗം നടത്തുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഉച്ചഭാഷിണി, ജാഥ, പ്രകടനം ഒന്നും പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, സമാന പ്രദർശനങ്ങൾ, അഭിപ്രായ വോട്ടെടുപ്പ്, പോൾ സർവേ, എക്സിറ്റ് പോൾ തുടങ്ങിയവ അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
വോട്ടർമാരെ സ്വാധീനിക്കാൻ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. എല്ലാ വാഹനങ്ങളും പരിശോധിക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നത് വരെ തുടരും.
ക്രിമിനൽ പശ്ചാത്തലം ഇന്ന് കൂടി പരസ്യപ്പെടുത്താം
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള അവസാനദിനം ഇന്ന്. നാമനിർദേശം പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞ് 3 തവണയായി പത്രങ്ങൾ, ടിവി ചാനലുകൾ, പാർട്ടിയുടെ സ്വന്തം വെബ്സൈറ്റ് എന്നിവ വഴി ഈ വിവരങ്ങൾ പാർട്ടികൾ പരസ്യപ്പെടുത്തണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. സുപ്രീം കോടതി വിധി പ്രകാരം നിലവിൽ വന്നതാണ് ഈ നിർദേശം.
നോ യുവർ കാൻഡിഡേറ്റ് (KYC) എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയോ കമ്മിഷന്റെ വെബ്സൈറ്റിലെ https://affidavit.eci.gov.in എന്ന ലിങ്കിലോ സ്ഥാനാർഥികളുടെ സത്യവാങ്മൂലങ്ങൾ പരിശോധിക്കാം.