ഓൺലൈൻ ഫയലുകളും ചുവപ്പുനാടയിൽ
തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ ‘ഇ ഓഫിസ്’ ഫയൽ സംവിധാനം പരിഷ്കരിക്കുന്ന നടപടികൾ നീണ്ടതോടെ ഫയലുകളുടെയും തപാലുകളുടെ ഓൺലൈൻ നീക്കം സ്തംഭിച്ചു.ഇ ഓഫിസ് പരിഷ്കരിച്ചതും അല്ലാത്തതുമായ ഓഫിസുകൾ തമ്മിൽ ഫയലുകളും കത്തുകളും അയയ്ക്കാനാവുന്നില്ല. കലക്ടറേറ്റുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഓൺലൈൻ ഫയലുകളാണ്

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ ‘ഇ ഓഫിസ്’ ഫയൽ സംവിധാനം പരിഷ്കരിക്കുന്ന നടപടികൾ നീണ്ടതോടെ ഫയലുകളുടെയും തപാലുകളുടെ ഓൺലൈൻ നീക്കം സ്തംഭിച്ചു. ഇ ഓഫിസ് പരിഷ്കരിച്ചതും അല്ലാത്തതുമായ ഓഫിസുകൾ തമ്മിൽ ഫയലുകളും കത്തുകളും അയയ്ക്കാനാവുന്നില്ല. കലക്ടറേറ്റുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഓൺലൈൻ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇ ഓഫിസ് നടപ്പാക്കിയ ഓഫിസുകൾക്കു തപാൽ സ്റ്റാംപ് ഉപയോഗിച്ച് പഴയപോലെ തപാൽ അയയ്ക്കാൻ നിയന്ത്രണവുമുണ്ട്.
കഴിഞ്ഞമാസമാണ് പരിഷ്കരണത്തിന് സർക്കാർ തീരുമാനിച്ചത്. ഇ ഓഫിസ് പുതിയ വേർഷനിൽ പ്രവേശിക്കേണ്ടത് കേന്ദ്ര മന്ത്രാലയത്തിന്റെ ഡൽഹി സെർവറിലെ ‘പരിചയ്’ സംവിധാനത്തിലൂടെയാണ്. ഫയലുകളുടെ എണ്ണം സൂചിപ്പിക്കുന്ന ഡാഷ്ബോർഡുമുണ്ട്. സെക്രട്ടേറിയറ്റിലും കലക്ടറേറ്റുകളിലും മറ്റു വകുപ്പുകളിലും പ്രത്യേകം ഷെഡ്യൂൾ തയാറാക്കിയാണ് വേർഷൻ മാറ്റുന്നത്.
ഇ ഓഫിസ് നിലവിലുള്ള കടലാസ് ഫയലുകളെ ഓൺലൈനാക്കിയെങ്കിലും ഡേറ്റാ വിശകലനം സാധ്യമല്ല. എൻഐസി ഡൽഹി യൂണിറ്റ് തയാറാക്കിയ ഇ ഓഫിസ് കേരളത്തിൽ നടപ്പാക്കുന്നത് സംസ്ഥാന ഐടി മിഷനാണ്.