തന്നെ 'തിരിച്ചറിഞ്ഞില്ല' എന്ന കാരണത്താൽ വിദ്യാർഥിക്ക് മർദ്ദനം; ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ– വിഡിയോ
കടയ്ക്കൽ∙ തന്നെ 'തിരിച്ചറിഞ്ഞില്ല' എന്ന കാരണം പറഞ്ഞു വിദ്യാർഥിയെ മർദിച്ച ശേഷം കടന്ന ഗുണ്ടയെ ചിതറ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീർ മൻസിൽ മുസമ്മലിന് (18) ആണ് മർദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിന് പോയ മുസമ്മിൽ സ്വകാര്യ ബസിൽ വീട്ടിലേക്ക് വന്നതാണ്. ബൗണ്ടർമുക്കിൽ ബസ് ബ്രേക്ക് ഡൗണായി.

വിദ്യാർഥികളും യാത്രക്കാരും ബസിൽ നിന്ന് ഇറങ്ങി റോഡിൽ നിന്നു. അതുവഴി സ്കൂട്ടറിൽ എത്തിയ ഷിജു എല്ലാവരോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ‘നിനക്ക് മാറാൻ ബുദ്ധിമുട്ട് ഉണ്ടോടാ’ എന്നും ‘ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ’ എന്നും ചോദിച്ചു മുസമ്മലിനെ ക്രൂരമായി മർദിക്കുകയും രണ്ടു കൈ കൊണ്ടും കഴുത്തിൽ കുത്തിപ്പിടിച്ചു ബസിനോട് ചേർത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മർദിച്ചു.
മർദനത്തിൽ അവശനായ മുസമ്മൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. മുസമ്മലിന്റെ കർണപടം തകരുകയും ആന്തരിക രക്തസ്രാവം ഉണ്ടായി തലച്ചോറിനു മാരകമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ പ്രതികൾ ഒളിവിൽ പോയി. രണ്ടാം പ്രതി ഷിബുവിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസമായി ഒളിവിൽ കഴിഞ്ഞ ഷിജുവിനെ ഇന്നലെ കൊട്ടിയത്തു നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി അടിപിടിക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിതറ ഇൻസ്പെക്ടർ പി.ശ്രീജിത്ത്, എസ്,ഐമാരായ സുധീഷ്, രശ്മി, സിപിഒമാരായ അനീഷ്, ഫൈസൽ, സനൽ, വിശാഖ് എന്നിവരാണ് അന്വേഷണം നടത്തിയത്.