സേലത്തെ അവയവ കൈമാറ്റം: അന്വേഷണ റിപ്പോർട്ട് ഇരുട്ടിൽ തന്നെ
കൊച്ചി∙ സേലത്ത് റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവിന്റെ അവയവങ്ങൾ കൈമാറ്റം ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കത്തയച്ചതിനെത്തുടർന്നു തമിഴ്നാട് സർക്കാർ ഏജൻസിയായ ട്രാൻസ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാടാണ് (ട്രാൻസ്റ്റാൻ) അന്വേഷണം നടത്തിയത്. സേലത്ത് ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ 2018 മേയ് 20ന് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതായി സേലത്തെ ആശുപത്രി റിപ്പോർട്ട് ചെയ്ത പാലക്കാട് സ്വദേശി പി.മണികണ്ഠന്റെ ബന്ധുക്കളുടെ പരാതിയിലാണു മുഖ്യമന്ത്രി തമിഴ്നാട് സർക്കാരിനു കത്തെഴുതിയത്.

മണികണ്ഠന്റെ അപകടത്തിലും മസ്തിഷ്ക മരണത്തിലും ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടും ഇക്കാര്യം അറിയിച്ചിരുന്നു. അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ തമിഴ്നാട് സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ടായിരുന്നവരെ അവഗണിച്ചു ലബനൻ, ഇസ്രയേൽ പൗരന്മാർക്കാണു മണികണ്ഠന്റെ അവയവങ്ങൾ ദാനം ചെയ്തത്.
ഇതു തമിഴ്നാട്ടിലും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് (എച്ച്ഒടിഎ) അനുസരിച്ച് കേസന്വേഷണം നടത്തിയ തമിഴ്നാട് പൊലീസിലെ അസി.കമ്മിഷണർ എ.തോമസ് പ്രഭാകർ സേലത്തെ ആശുപത്രികളുടെ അവയവ കൈമാറ്റ രീതികളിൽ സംശയം പ്രകടിപ്പിക്കുന്ന റിപ്പോർട്ടാണു സമർപ്പിച്ചത്.
തുടർന്നാണു ട്രാൻസ്റ്റാൻ നിയോഗിച്ച മെഡിക്കൽ ബോർഡും തെളിവെടുപ്പു നടത്തി തമിഴ്നാട് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. ഈ രണ്ടു റിപ്പോർട്ടുകളും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഹൈദരാബാദ് കേന്ദ്രമാക്കി രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയതോടെ റാക്കറ്റിലെ കണ്ണികളായ 2 മലയാളികളെ കേരള പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണു റാക്കറ്റിന്റെ കണ്ണികൾ സേലത്തും സജീവമാണെന്ന വിവരം ലഭിച്ചത്. ഈ ഏജന്റുമാരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ ദക്ഷിണേന്ത്യയിലെ നിർധന പൗരന്മാരെയും അതിഥിത്തൊഴിലാളികളായ ഉത്തരേന്ത്യക്കാരെയും ഉന്നംവച്ചു നടക്കുന്ന അവയവക്കച്ചവടത്തിന്റെയും വിദേശത്തേക്കുള്ള മനുഷ്യക്കടത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരും.