സൈബർ തട്ടിപ്പ് കേന്ദ്രത്തിലേക്കു യുവാക്കളെ കടത്തിയ അഭിഭാഷകൻ അറസ്റ്റിൽ
കൊല്ലങ്കോട് (പാലക്കാട്) ∙ സൈബർ തട്ടിപ്പ് ജോലിക്കായി മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തിയ അഭിഭാഷകനായ ഏജന്റ് അറസ്റ്റിൽ. വടവന്നൂർ ഊട്ടറയിൽ എസ്.ശ്രീജിത്തിനെ (31) ആണ് പാലക്കാട് സൈബർ ക്രൈം പൊലീസ് കൊല്ലങ്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്.

വിദേശ രാജ്യങ്ങളിലെ മൾട്ടി നാഷനൽ കമ്പനികളിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു വൻ തുക കമ്മിഷൻ വാങ്ങിയായിരുന്നു യുവാക്കളെ കടത്തിയത്. ഇവരെ ലാവോസ് എന്ന രാജ്യത്തു ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ എത്തിച്ചതിനാണ് അറസ്റ്റ്.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിനു ലാവോസിലുള്ള മൾട്ടി നാഷനൽ കമ്പനിയിൽ ടെലികോളർ എക്സിക്യൂട്ടീവ് ജോലി വാഗ്ദാനം ചെയ്തു 3 ലക്ഷം രൂപ കൈപ്പറ്റി വിദേശത്തേക്ക് അയച്ചു. എന്നാൽ, അവിടെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിർബന്ധിത ജോലി ചെയ്യിപ്പിക്കുകയും കൂടുതൽ ആൾക്കാരെ സൈബർ തട്ടിപ്പിനിരയാക്കി അവരിൽ നിന്നു പണം കൈക്കലാക്കാൻ ടാർഗറ്റ് നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു. അതിനു വിസമ്മതിച്ച യുവാവിനെ ക്രൂരമായി ഉപദ്രവിക്കുകയും ഭക്ഷണമില്ലാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചു വീണ്ടും ഏജന്റ് മുഖേന പണം നൽകി തിരികെയെത്തിയ യുവാവിന്റെ പരാതിയിലാണു പാലക്കാട് സൈബർ പൊലീസ് കേസെടുത്തത്.