മൂന്നാർ സഹകരണ ബാങ്കിലെ ക്രമക്കേട്: എം.വി.ഗോവിന്ദന് പരാതി അയച്ച് എസ്.രാജേന്ദ്രൻ
മൂന്നാർ ∙ സംസ്ഥാന ഓഡിറ്റ് വിഭാഗം മൂന്നാർ സഹകരണ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി അയച്ചു. തോട്ടം തൊഴിലാളികളുടെ പണംകൊണ്ടു വളർന്ന ബാങ്കിലെ നിക്ഷേപം കമ്പനി രൂപീകരിച്ചു വകമാറ്റിയതു വഴി ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ.

മൂന്നാർ ∙ സംസ്ഥാന ഓഡിറ്റ് വിഭാഗം മൂന്നാർ സഹകരണ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി അയച്ചു.
തോട്ടം തൊഴിലാളികളുടെ പണംകൊണ്ടു വളർന്ന ബാങ്കിലെ നിക്ഷേപം കമ്പനി രൂപീകരിച്ചു വകമാറ്റിയതു വഴി ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. 2020ൽ ബാങ്കിന്റെ കോടിക്കണക്കിനു രൂപ വകമാറ്റി ചെലവഴിക്കുന്നതിനെതിരെ താൻ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നൽകിയിരുന്നതായും കത്തിൽ പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രൻ പരാതിയിൽ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും പാർട്ടിയിലേക്കു മടങ്ങാൻ തയാറാകാതെ രാജേന്ദ്രൻ വിട്ടുനിൽക്കുകയാണ്.