കണ്ണൂർ ∙ പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി നഗരമധ്യത്തിലൂടെ അരക്കിലോമീറ്ററിലേറെ കാറോടിച്ച് പൊലീസ് ഡ്രൈവറുടെ പരാക്രമം. കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ കെ.സന്തോഷ്കുമാറാണ് (50) തിരക്കേറിയ റോഡിൽ അതിക്രമം കാട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി നഗരമധ്യത്തിലൂടെ അരക്കിലോമീറ്ററിലേറെ കാറോടിച്ച് പൊലീസ് ഡ്രൈവറുടെ പരാക്രമം. കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ കെ.സന്തോഷ്കുമാറാണ് (50) തിരക്കേറിയ റോഡിൽ അതിക്രമം കാട്ടിയത്. ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന പമ്പ് ജീവനക്കാരൻ പി.അനിൽകുമാറിനെ (62) റോഡിലേക്കു വീഴ്ത്താൻ പലവട്ടം കാർ വെട്ടിക്കുകയും വേഗം കൂട്ടുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സന്തോഷ്കുമാറിനെ‌ സസ്പെൻഡ് ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു. 

ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലാണു സംഭവത്തിന്റെ തുടക്കം. ഫുൾ ടാങ്ക് പെട്രോൾ നിറച്ച ശേഷം മുഴുവൻ തുകയും നൽകാതെ കാർ ഓടിച്ചുപോകാൻ തുടങ്ങിയപ്പോൾ അനിൽകുമാർ തടയാൻ ശ്രമിച്ചു. 2100 രൂപയാണു നൽകേണ്ടിയിരുന്നത്. 1900 രൂപ നൽകിയ ശേഷം ഇത്രയേ കയ്യിലുള്ളൂ എന്നുപറഞ്ഞ് കാർ മുന്നോട്ടെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ വേഗം കൂട്ടി.

ADVERTISEMENT

ഇടിയുടെ ആഘാതത്തിൽ ബോണറ്റിലേക്ക് തെറിച്ചുവീണ അനിൽകുമാറുമായി കാർ ഓടിച്ചുപോയി. സമീപത്തെ ട്രാഫിക് സ്റ്റേഷനിലേക്കാണ് കാർ ഓടിച്ചുകയറ്റിയത്. അതുവരെ അനിൽകുമാർ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു. സംഭവം കണ്ടവർ പിന്തുടർന്ന് ട്രാഫിക് സ്റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോഴാണ് പൊലീസുകാരനെ ടൗൺ സ്റ്റേഷനിലേക്കു കൊണ്ടുപോയി കേസെടുത്തത്.

English Summary:

Policeman attempt to kill Petrol pump attendant using car in Kannur city

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT