കൊച്ചി∙ ഫയലുകൾ വച്ചു താമസിപ്പിക്കുന്നതു ചില ഉദ്യോഗസ്ഥരുടെ പതിവാണെന്നും ഇതൊരു രോഗ ലക്ഷണമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനുള്ള ചികിത്സ ഒരുമിച്ചു നൽകുന്നതിനാണു പൊതുവിദ്യാഭ്യാസ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് കൊച്ചിയിലെ അദാലത്ത് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. മധ്യമേഖലയിലെ 5 ജില്ലകൾക്കു വേണ്ടി നടന്ന അദാലത്തിൽ ലഭിച്ച 1446 അപേക്ഷകളിൽ 1084 എണ്ണം തീർപ്പാക്കി. ഇതിൽ 261 ഫയലുകൾ നിയമന അംഗീകാരവുമായി ബന്ധപ്പെട്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ഗതിയിലുള്ള ഫയലുകളിൽ 5 ദിവസത്തിൽ തീരുമാനമെടുക്കണമെന്നു താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗം ചേർന്നു ഫയൽ നീക്കത്തിലെ പുരോഗതി വിലയിരുത്തും. തീരുമാനമെടുക്കാനുള്ള ഫയലുകളിൽ 25 ശതമാനവും നിയമന അംഗീകാരവുമായി ബന്ധപ്പെട്ടവയാണ്. 10 വർഷം മുൻപുള്ള നിയമനങ്ങൾക്കു വരെ അംഗീകാരം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്കു വേണ്ടിയുള്ള അദാലത്താണ് കൊച്ചിയിൽ നടന്നത്. തെക്കൻ ജില്ലകളുടെ അദാലത്ത് ഓഗസ്റ്റ് 5നു കൊല്ലത്തും വടക്കൻ ജില്ലകളുടെ അദാലത്ത് 17നു കോഴിക്കോടും നടക്കും. തൃശൂർ ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ഏജൻസിക്കു കീഴിൽ 2012 മുതൽ ജോലി ചെയ്യുന്ന 105 യുപി സ്കൂൾ അധ്യാപകരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി വി. ശിവൻകുട്ടി സ്ഥാപനത്തിന്റെ കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പനു കൈമാറി.

അദാലത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, അഡീഷനൽ ഡയറക്ടർ എ. സന്തോഷ്, മേഖല ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. 

English Summary:

Minister V sivankutty against delaying files