തിരുവനന്തപുരം ∙ വിഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്നു സംശയിച്ച് പൂന്തുറ പൊലീസ് മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിൽ നിന്നു വിലങ്ങു വച്ച് സ്റ്റേഷനിലേക്കു കൊണ്ടു പോയത് വിവാദത്തിൽ. നിരപരാധിയാണെന്നു തിരിച്ചറിഞ്ഞതോടെ പൂജാരിയെ വിട്ടയച്ച് പൊലീസ് തടിയൂരി. പൊലീസിന്റെ നടപടിക്കെതിരെ പൂജാരി കോട്ടുകാൽ പയറ്റുവിള മുരിയതോട്ടം ‘അരുൾ നിവാസി’ൽ ജി.എസ്. അരുൺ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്നു സംശയിച്ച് പൂന്തുറ പൊലീസ് മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിൽ നിന്നു വിലങ്ങു വച്ച് സ്റ്റേഷനിലേക്കു കൊണ്ടു പോയത് വിവാദത്തിൽ.  നിരപരാധിയാണെന്നു തിരിച്ചറിഞ്ഞതോടെ പൂജാരിയെ വിട്ടയച്ച് പൊലീസ് തടിയൂരി.   പൊലീസിന്റെ നടപടിക്കെതിരെ പൂജാരി കോട്ടുകാൽ പയറ്റുവിള മുരിയതോട്ടം ‘അരുൾ നിവാസി’ൽ ജി.എസ്. അരുൺ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറും സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി.  

ഒന്നര മാസം മുൻപ് പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയ കേസിൽ പങ്കുണ്ടെന്ന സംശയത്താലാണ് പൂജാരിയെ കൊണ്ടു പോയത്. ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് അരുണിന്റെ പരാതിയിൽ പറയുന്നു. 

ADVERTISEMENT

‘വെള്ളി വൈകിട്ട് 5.45ന് ആണ് പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയത്.  യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥൻ ‘ കാര്യം അറിയാമല്ലോ’ എന്നു ചോദിച്ചു.   അസി.കമ്മിഷണർ ഓഫിസിൽ നിന്നു വിളിച്ചിരുന്നെന്നും നാളെ 10 മണിക്ക് ഹാജരാകാമെന്നും അറിയിച്ചെങ്കിലും പൊലീസുകാരൻ വഴങ്ങിയില്ല. ഷർട്ട് ധരിക്കാൻ പോലും സമ്മതിക്കാതെ, പൂജ ആരെങ്കിലും ചെയ്തോളുമെന്നു പറഞ്ഞാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്’ –  അരുണിന്റെ പരാതിയിൽ പറയുന്നു. 

ജീപ്പിൽ കയറ്റി വിലങ്ങു വച്ച ശേഷം പൂന്തുറ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കും തുടർന്ന് സ്റ്റേഷനിലും കൊണ്ടുപോയി.  6 മുതൽ രാത്രി 8.10 വരെ സെല്ലിൽ അടച്ചു. മൊബൈൽ ഫോണുകൾ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം സ്വകാര്യവാഹനത്തിൽ കയറ്റി വിട്ടയച്ചു.  നേരത്തെ പൂന്തുറ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. അവിടത്തെ സെക്രട്ടറിയുമായി പിണങ്ങിയാണ് ഇറങ്ങിയത്. സെക്രട്ടറി വൈരാഗ്യം തീർത്തതാണ് – അരുൺ പറയുന്നു. 

ADVERTISEMENT

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലാണു സംഭവം. എഡിജിപിയോട് സംഭവത്തെക്കുറിച്ച് ക്ഷേത്രം അധികൃതർ പരാതി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് പൂജാരി അരുൺ ഫോർട്ട് അസി.കമ്മിഷണർക്ക് പരാതി നൽകിയത്.

വിഗ്രഹ മോഷണക്കേസിൽ മുൻ പൂജാരി അരുണിന്  ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ തുടക്കം മുതൽ ആരോപിച്ചിരുന്നുവെന്നാണ് പൂന്തുറ പൊലീസിന്റെ വിശദീകരണം.  പൂജാരിയെ പലതവണ വിവരങ്ങൾ തിരക്കാൻ സ്റ്റേഷനിലേക്കു വിളിച്ചു. 14 മുതൽ അരുണിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ്  സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.

English Summary:

Priest Released After Dramatic Arrest in Idol Theft Probe