സതീശന്റെ കുറിപ്പിന്റെ പേരിൽ കെപിസിസി യോഗം വിളിച്ചതു തെറ്റ്: ഹസൻ
തിരുവനന്തപുരം ∙ വയനാട് ക്യാംപ് തീരുമാനിച്ച കാര്യങ്ങൾ കുറിപ്പായി ബന്ധപ്പെട്ടവർക്കു കൈമാറിയ പ്രതിപക്ഷ നേതാവിന്റെ നടപടിക്കെതിരെ കെപിസിസി ഭാരവാഹികളുടെ യോഗം പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചുചേർക്കാൻ പാടില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഭാരവാഹികൾക്ക് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അത് അവരുമായി നേരിട്ടു സംസാരിച്ചു പരിഹരിക്കാൻ പ്രസിഡന്റ് ശ്രമിക്കേണ്ടതായിരുന്നു.

തിരുവനന്തപുരം ∙ വയനാട് ക്യാംപ് തീരുമാനിച്ച കാര്യങ്ങൾ കുറിപ്പായി ബന്ധപ്പെട്ടവർക്കു കൈമാറിയ പ്രതിപക്ഷ നേതാവിന്റെ നടപടിക്കെതിരെ കെപിസിസി ഭാരവാഹികളുടെ യോഗം പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചുചേർക്കാൻ പാടില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഭാരവാഹികൾക്ക് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അത് അവരുമായി നേരിട്ടു സംസാരിച്ചു പരിഹരിക്കാൻ പ്രസിഡന്റ് ശ്രമിക്കേണ്ടതായിരുന്നു. യോഗം വിളിക്കുകയും നടന്നതും നടക്കാത്തതുമായ കാര്യങ്ങൾ പുറത്തുവരികയും ചെയ്തത് വയനാട് ക്യാംപിലെ ഐക്യ അന്തരീക്ഷത്തിനു മങ്ങലേൽപ്പിച്ചെന്ന് മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ഹസൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയിലേക്കു വരുന്നതു പോലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ ചുമതലയിലേക്ക് മുതിർന്ന നേതാക്കളെ വയനാട് ക്യാംപിൽ നിയോഗിച്ചത്. നിലവിൽ ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾക്കു പുറമേയാണ് ഇത്. അതിന്റെ പേരിൽ ഭാരവാഹികൾക്ക് ആശങ്ക ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തെറ്റു പറയാനാവില്ല. പക്ഷേ അതു പരിഹരിക്കേണ്ടത് അവരുടെ യോഗം വിളിച്ചുചേർത്ത് വാർത്ത സൃഷ്ടിച്ചു കൊണ്ടല്ലായിരുന്നു.
വയനാട് ക്യാംപ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇതാണ് സമീപനം എങ്കിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചെന്നാണ് സതീശൻ തന്നോടു പറഞ്ഞത്. മനസ്സു മടുത്തെന്നും കെപിസിസിക്ക് തന്നെ ആ ഉത്തരവാദിത്തം കൈമാറുകയാണെന്നും വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കെപിസിസി വേണ്ടവിധം അദ്ദേഹത്തെ ഓർമിച്ചില്ല. ഏറ്റവും വലിയ അനുസ്മരണ സമ്മേളനം നടത്തേണ്ടത് തിരുവനന്തപുരത്തു വച്ച് കെപിസിസി ആയിരുന്നു. അവസാന നിമിഷം പരിപാടിക്കു വേണ്ടി ഒരു പരിപാടി സംഘടിപ്പിച്ചു വിളിച്ചപ്പോൾ ഞാൻ പോയില്ല. കോട്ടയം ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ കെപിസിസി സഹകരിക്കുക മാത്രമാണ് ചെയ്തത്.