മാവോയിസ്റ്റ് മൊയ്തീനും സംഘവുമെത്തിയത് അമ്പായത്തോട് വഴിയെന്ന് സൂചന
ഇരിട്ടി ∙ ആലപ്പുഴയിൽ പിടിയിലായ സിപിഐ മാവോയിസ്റ്റ് പീപ്പിൾസ് ലിബറേഷൻ ഗൊറില്ല ആർമി (പിഎൽജിഎ) കബനീദളം കമാൻഡർ സി.പി.മൊയ്തീൻ ഉൾപ്പെടെയുള്ള 3 കേഡർമാരും തമിഴ്നാട്ടിലേക്കു കടന്ന സന്തോഷും പശ്ചിമഘട്ട വനത്തിൽ നിന്ന് അമ്പായത്തോട് വഴിയാണു പുറത്തു കടന്നതെന്ന നിർണായക വിവരം പൊലീസിനു ലഭിച്ചതായി സൂചന.

17നു സന്ധ്യയ്ക്ക് 7ന് അമ്പായത്തോട് നിന്ന് 2 ഓട്ടോറിക്ഷകളിലായി 4 അംഗസംഘം കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിനു പിന്നാലെയാണ് എറണാകുളത്തു നിന്നു മനോജും ഷൊർണൂരിൽ നിന്നു സോമനും ആലപ്പുഴയിൽ നിന്നു മൊയ്തീനും അറസ്റ്റിലാകുന്നത്.
മാവോയിസ്റ്റുകൾക്ക് പിന്നാലെയുള്ള എടിഎസും അനുബന്ധ പൊലീസ് വിഭാഗങ്ങളും വിവരമറിഞ്ഞു പിന്തുടർന്നു പിടികൂടിയെന്നാണു പുറത്തുവരുന്ന സൂചനകൾ. അമ്പായത്തോട്ടു നിന്ന് ഓട്ടോറിക്ഷകളിൽ പേരാവൂർ വഴി കണ്ണൂരിൽ എത്തിയ സംഘം 3 ആയി തിരിഞ്ഞെന്നാണു വിവരം. സന്തോഷും സോമനും ഒരുമിച്ചും മനോജും മൊയ്തീനും ഒറ്റയ്ക്കൊറ്റയ്ക്കും.
സോമൻ ആലപ്പുഴയിൽ പിടിയിലായപ്പോൾ സന്തോഷ് രക്ഷപ്പെട്ടു കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്കു കടന്നതാണോ, അതോ സംഘത്തിൽ നിന്നു വേർപിരിഞ്ഞതാണോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരുകയാണ്.